KSDLIVENEWS

Real news for everyone

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ്: അന്വേഷണം നിലച്ചതിനെതിരേ നിക്ഷേപകർ രംഗത്ത്

SHARE THIS ON

കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ് അന്വേഷണം നിലച്ചതിനെതിരേ ഡി.ജി.പി.ക്ക് പരാതി. അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് 150-ഓളം നിക്ഷേപകരാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നിലച്ചിട്ട് മാസങ്ങളായി. ജൂവലറി ചെയർമാനായ എം.സി. ഖമറുദ്ദീനെ കഴിഞ്ഞ നവംബർ എട്ടിന് അറസ്റ്റ് ചെയ്തതിനപ്പുറം കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ മാർച്ച് മാസം മുതൽ അന്വേഷണം പൂർണമായി നിലച്ചു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം തുടങ്ങിയതെന്ന് നിക്ഷേപകനായ ഉദുമ സ്വദേശി ഷാഫി പറഞ്ഞു. മാനേജിങ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങളെയും മകൻ എൻ.പി. ഹിഷാമിനെയും കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും അക്കാര്യത്തിൽ അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് നിക്ഷേപകർ ചൂണ്ടിക്കാട്ടുന്നു. അന്വേഷണം പുനരാരംഭിക്കാൻ അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് തട്ടിപ്പിനിരയായവർ പോലീസ് മേധാവിയോട് ആവശ്യപ്പെടുന്നതെന്ന് നിക്ഷേപക ഫൗസിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!