KSDLIVENEWS

Real news for everyone

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചു; ഹോട്ടൽ ഉടമയെ കൊലപ്പെടുത്താന്‍ ശ്രമം: 4പേർ പിടിയിൽ

SHARE THIS ON

കൊച്ചി∙ ആലുവയില്‍ ഹോട്ടൽ ആക്രമിച്ച് ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പ്രതികള്‍ പിടിയില്‍. പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തതിനു പ്രതികളില്‍ ഒരാളുടെ ഭാര്യയ്ക്കും സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തു. ആക്രമണത്തില്‍ തലയ്ക്കും കൈയ്ക്കും പരുക്കേറ്റ ഹോട്ടല്‍ ഉടമ ചികിത്സയില്‍ തുടരുകയാണ്. ആലുവ സ്വദേശികളായ സിയാദ് ,സുനീർ, അശോകപുരം സ്വദേശി ഷാഹുൽ ,കളമശേരി സ്വദേശി സനൂപ് എന്നിവരാണ് പിടിയിലായത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!