KSDLIVENEWS

Real news for everyone

ആനി രാജയുടെ നിലപാടില്‍ അഭിമാനം തോന്നി, എം.എം മണിയെ പാര്‍ട്ടി തിരുത്തിക്കണമെന്ന് കെ.കെ രമ

SHARE THIS ON

യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സിപിഐ എം നടത്തുന്നതെന്ന് കെ കെസ്വര്‍ണക്കടത്ത് അടക്കമുള്ള ആരോപണങ്ങളിലെ ചര്‍ച്ചകള്‍ വഴി തിരിച്ചുവിടാനുള്ള ശ്രമമാണ്. സിപിഐഎമ്മിന്റെ തന്ത്രമാണിത്. ആനി രാജയുടെ നിലപാടില്‍ അഭിമാനം തോന്നി. ആനി രാജയുടെ നിലപാട് കൃത്യമാണ്. കമ്യൂണിസ്റ്റ് നിലപാടാണ് ആനി രാജ പറഞ്ഞത്. അവരെയും അധിക്ഷേപിക്കുകയാണ് എംഎം മണി. ആനി രാജയെ പോലൊരു നേതാവിനെ വിമര്‍ശിക്കാനുള്ള യോഗ്യത മണിക്കുണ്ടോ. എംഎം മണിയെ പാര്‍ട്ടി തിരുത്തിക്കണമെന്ന് കെ കെ രമ ട്വന്റി ഫോറിനോട് പറഞ്ഞു.

ഇടത് -സ്ത്രി പക്ഷ രാഷ്ട്രീയമാണ് ഡല്‍ഹിയില്‍ പ്രയോഗിക്കുന്നതെന്ന് സിപിഐ ദേശീയ നേതാവ് ആനി രാജ പറഞ്ഞിരുന്നു. എം എം മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. വാക്കുകള്‍ അത്യന്തം സ്ത്രീവിരുദ്ധമാണ്. സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുന്നത് കൊണ്ട് തന്നെയാണ് പ്രതികരിച്ചത്. വെല്ലുവിളികള്‍ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നില്‍ക്കുന്നത്. വനിത രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്നും ആനി രാജ പ്രതികരിച്ചു.

മോദിയും അമിത് ഷായും ഭീഷണിപ്പെടുത്താന്‍ നോക്കിയിട്ട് കഴിഞ്ഞിട്ടില്ല. ആരുടെയും ഭീഷണിക്ക് വഴങ്ങുന്ന ആളല്ല. അവഹേളനം ശരിയാണോ എന്ന് എംഎം മണിയെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയം ആലോചിക്കേണ്ടതാണ്. കേരളത്തില്‍ നിന്ന് വന്ന് ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്നത് നിരവധി വെല്ലുവിളികളും ഭീഷണികളും മറികടന്നാണെന്ന് ആനി രാജ പറഞ്ഞു.

Read Also: കേരളമാണ് എന്റെ തട്ടകം, രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് എട്ടാംവയസില്‍; എം.എം മണിക്കെതികെ ആനി രാജ

അതിനിടെ ആനി രാജയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എംഎം മണി രംഗത്തുവന്നിരുന്നു. കെ കെ രമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ സിപിഐയുടെ വിമര്‍ശനം കാര്യമാക്കുന്നില്ല. സമയം കിട്ടിയാല്‍ കൂടുതല്‍ ഭംഗിയായി പറഞ്ഞേനെയെന്നും എംഎം മണി പറഞ്ഞു. അവര്‍ ഡല്‍ഹിയില്‍ അല്ലെ ഉണ്ടാക്കല്‍, സിപിഐയുടെ പരാമര്‍ശം കാര്യമാക്കുന്നില്ല. ഇന്നലെ തൊടുപുഴയില്‍ സിപിഐഎം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു എംഎം മണിയുടെ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!