യുക്രൈനിലെ ഡിനിപ്രോയില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

കിയവ്: യുക്രൈനിലെ ഡിനിപ്രോ നഗരത്തിലുണ്ടായ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ മുന്ന് പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു.ഡിനിപ്രോയിലെ വ്യവസായിക സമുച്ചയത്തിലും നഗരത്തിലുമാണ് മിസൈല്‍ ചെന്ന് പതിച്ചത്. റീജിയണല്‍ ഗവര്‍ണര്‍ വാലന്റൈന്‍ റെസ്‌നിചെങ്കോയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തു വിട്ടത്. തലസ്ഥാനമായ കിയവില്‍ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് വീണ്ടും ആക്രമണം. മറ്റു ചിലയിടത്തും വ്യോമാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

