KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം; ചാവക്കാട് മിന്നൽ ചുഴലി, നാല് മരണം

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. നാല് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് രണ്ട് പേരും വയനാട്, കാസർകോഡ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. കോഴിക്കോട് ജില്ലയിൽ മാത്രം 10 കോടിയോളം രൂപയുടെ കൃഷി നാശം ഉണ്ടായതായാണ് റിപ്പോർട്ട്.


കാസർകോഡ് മഞ്ചേശ്വരത്ത് തെങ്ങ് വീണ് വിദ്യാർഥി മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി ഷാൻ ആരോൺ ക്രാസ്ത (12) ആണ് മരിച്ചത്. കോഴിക്കോടുണ്ടായ മഴക്കെടുതിയിൽ എടച്ചേരി ആലിശേരി സ്വദേശി അഭിലാഷ് (40), ചെറുവണ്ണൂരിൽ വിദ്യാർഥിയായ മുഹമ്മദ് മിർഷാദ് (13) എന്നിവരാണ് മരിച്ചത്. ചെറുവണ്ണൂരിൽ മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മിർഷാദ് അപകടത്തിൽപെട്ടത്. എടച്ചേരി ആലിശേരിയിൽ പായൽ നിറഞ്ഞ കുളത്തിൽ വീണാണ് അഭിലാഷ് മരിച്ചത്. സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണാണ് വയനാട്ടിൽ ഒരു മരണം ഉണ്ടായിരിക്കുന്നത്.


മലപ്പുറത്ത് ശക്തമായ മഴയിൽ പാലം വെള്ളത്തിൽ മുങ്ങി. വളരാട് തൊണ്ണൻകടവ് പാലമാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!