കേരള ഗ്രന്ഥശാലാ ദിനത്തിൽ പുസ്തക ചർച്ച നടത്തി–സന്ദേശം ലൈബ്രറി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

ചൗക്കി:കേരള ഗ്രന്ഥശാലാദിനത്തിൽ എരിയാൽ അബ്ദുള്ളയുടെ വീട്ടിൽ വെച്ച് സന്ദേശം സംഘടന, ലൈബ്രറി ,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ,കാൻഫെഡ് യുണിറ്റ് എന്നിവയുടെ സംയുക്തത്തിൽ യുവ ജന ക്ഷേമവകുപ്പ്. നെഹ്റു യുവകേന്ദ്രം എന്നിവയുടെ സഹകരണത്തോടെ പുസ്ത്ക ചർച്ച നടത്തി. എരിയാൽ അബ്ദുള്ള ചർച്ചക്കു നേതൃത്ത്വം നൽകി.ധാരാളം പുസ്തകങ്ങൾ അബ്ദുള്ള ശേഖരിച്ചു വെച്ചിട്ടുണ്ട് പുസ്തക ചർച്ചയിൽ അബ്ദുള്ള താൻ വായിച്ച പുസ്തകങ്ങളുടെ പേരുകൾ ഓർത്തെടുത്തു ആയിരക്കണക്കിനു പുസ്തകങ്ങൾ അദ്ദേഹം വായിച്ചിട്ടുണ്ട് അതിൽ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം എം.ടി.യുടെ മഞ്ഞ് ആണെന്ന് അദ്ദേഹം പറഞ്ഞു. എം.ടി. യുടെ കാലം എന്ന പുസ്തകത്തെക്കുറിച്ചായിരുന്നു ചർച്ച സന്ദേശം സംഘടന സെക്രട്ടറി സലിം.എം. ഗ്രാമപ്പഞ്ചായത്ത് മെമ്പർ ലൈബ്രറി സെക്രട്ടറി എസ്.എച്ച്ഹമീദ്, കാസർകോട് ലൈബ്രറി കൗൺസിൽ അംഗംകെ.വി.മുകുന്ദൻ മാസ്റ്റർ ,വിജയകുമാർ, സുലൈമാൻ തോരവളപ്പ് എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു

