കനയ്യകുമാര്‍ കോണ്‍ഗ്രസിലേക്ക്? രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി സിപിഐ നേതാവും ജെഎന്‍യു സര്‍വകലാശാല മുന്‍ യൂണിയന് പ്രസിഡന്റുമായ കനയ്യ കുമാര്‍.
ചൊവ്വാഴ്ചയായിരുന്നു കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഐ വിട്ട് കനയ്യകുമാര്‍ കോണ്‍ഗ്രസിലെത്തുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിന് ഇടയിലാണ് കൂടിക്കാഴ്ച.
കനയ്യ കുമാറിനൊപ്പം ഗുജറാത്ത് എംഎല്‍എയും രാഷ്ട്രീയ ദലിത് അധികര്‍ മഞ്ച് കണ്‍വീനറും ആയ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്കെന്ന സൂചനകളുണ്ട്. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് പ്രവേശനവും ചര്‍ച്ചയായതായാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് കനയ്യകുമാര്‍ വ്യക്തമാക്കി. കനയ്യയെ പാര്‍ട്ടിയിലേക്ക് എത്തിക്കുന്ന കാര്യം കോണ്‍ഗ്രസും ഗൗരവമായി പരിഗണിക്കുകയാണ്.
കനയ്യയുടെ വരവ് യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഗിരിരാജ് സിങ്ങിനോട് കനയ്യ നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് കനയ്യ തോറ്റത്.

