‘കോഴക്കേസ് രാഷ്ട്രീയ പ്രേരിതം, സുന്ദരയെ പരിചയമില്ല’; സുരേഷ് ഗോപിയെ അപമാനിക്കാന്‍ ശ്രമമെന്നും സുരേന്ദ്രന്‍

കൊച്ചി: മഞ്ചേശ്വരം കോഴക്കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുന്ദരയെ പരിചയമില്ല. കോഴ നൽകിയെന്ന് പറയുന്ന ദിവസം സ്ഥലത്തുണ്ടായിരുന്നില്ല. നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദരയെക്കൊണ്ട് ഒപ്പിടുവിച്ചെന്ന് പറയുന്ന താളിപടപ്പിലെ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായത് നിയമവ്യവസ്ഥയില്‍ വിശ്വാസം ഉള്ളതുകൊണ്ടാണ്. അറിയാവുന്ന വിവരങ്ങള്‍ കൈമാറിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഒന്നര മണിക്കൂറാണ് സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. സുരേഷ് ഗോപി എംപിയെ അപമാനിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ സേവന പ്രവര്‍ത്തനത്തില്‍ പലര്‍ക്കും അസൂയയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു

