മജ്ലിസുൽ ഉലമാഇസ്സഅദിയ്യീൻ
എം.യു.എസ് സോൺ വാർഷിക കൗൺസിൽ 22ന് മഞ്ചേശ്വരം മള്ഹറിൽ തുടക്കമാവും

കാസറഗോഡ്: ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കൊളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന മജ്‌ലിസുൽ ഉലമാഇസ്സഅദിയ്യീൻ (എം.യു.എസ് ) സോൺ ഘടകങ്ങളുടെ വാർഷിക കൗൺസിലിന് ഈ മാസം 22ന് മഞ്ചേശ്വരം മള്ഹറിൽ തുടക്കമാവും.
എം.യു.എസ്
കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീൻ സഅദി അൽബുഖാരി, മുഹ്‌യിദ്ദീൻ സഅദി ചേരൂർ,ഹസൻ സഅദി മള്ഹർ നേതൃത്വം നൽകും.
ഈ മാസം 30ന് മുമ്പായി ജില്ലയിലെ ഒമ്പത് സോണുകളിലും വാർഷിക കൗൺസിൽ പൂർത്തിയാവും.
വിവിധ സോണുകളിൽ നടക്കുന്ന പുന: സംഘടനകൾക്ക് റിട്ടേണിംഗ് ഓഫീസർമാരായ മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, മുഹ്‌യിദ്ദീൻ സഅദി ചേരൂർ,അബ്ദുൽ ഖാദർ സഅദി ബാരിക്കാട്,ഹസൻ സഅദി മള്ഹർ,
അഷ്‌റഫ് സഅദി ആരിക്കാടി,
അഹ്‌മദ് സഅദി ചെങ്കള,നൗഫൽ സഅദി ഉദിനൂർ,ബഷീർ സഅദി ചെറൂണി,
മുനീർ അഹ്‌മദ് സഅദി നെല്ലിക്കുന്ന് നേതൃത്വം നൽകും.
സോണുകളിൽ നടക്കുന്ന സംഗമങ്ങളിൽ നിബ്രസുൽ ഉലമാ ശൈഖുനാ എ.കെ ഉസ്താദ്,കൻസുൽ ഉലമാ,താജുൽ ഫുഖഹാഅ് എന്നീ മഹാന്മാരുടെ അനുസ്മരണവും നടക്കും.
ഒക്ടോബർ 2ന് ശനിയാഴ്ച രാവിലെ 10.30ന് ജില്ലാ സുന്നീ സെന്ററിൽ ജില്ലാ വാർഷിക കൗൺസിലും തുടർന്ന് മഹാന്മാരുടെ അനുസ്മരണവും നടക്കും.
കേന്ദ്ര കമ്മിറ്റി നേതാക്കളായ സയ്യിദ് ജലാലുദ്ദീൻ സഅദി അൽബുഖാരി, ശൈഖുനാ മുഹമ്മദ് സ്വാലിഹ് സഅദി,കെ.പി ഹുസൈൻ സഅദി,അബ്ദുൽ ലത്തീഫ് സഅദി കൊട്ടില,ഇസ്മാഈൽ സഅദി പാറപ്പള്ളി നേതൃത്വം നൽകും.

