കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് പഠിപ്പിക്കില്ല – വിസി

കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് പഠിപ്പിക്കില്ലെന്ന് വി.സി പ്രഫസര്‍ ഗോപിനാഥ് രവീന്ദ്രന്. വിവാദ സിലബസ് സംബന്ധിച്ച് രണ്ടംഗ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് രജിസ്ട്രാര്‍ക്ക് കൊടുത്തിട്ടുണ്ട്. ബോര്‍ഡ് ഓഫ് സ്റ്റഡീസിനും നല്‍കും. അതിന് ശേഷം അക്കാദമിക് കൗണ്‍സിലില്‍ വെക്കുമെന്നും വി.സി പറഞ്ഞു.
ഇതിന് ഏറെ സമയം പോകുന്നതിനാല്‍ വിവാദമായ പേപ്പര്‍ മാറ്റി മൂന്നാം സെമസ്റ്ററിന് പകരം നാലില്‍ പഠിപ്പിക്കുമെന്നും വി.സി പറഞ്ഞു.

