പൊളിച്ച് മാറ്റിയ ബസ്റ്റാന്റ് എന്ന് വരും , കുമ്പളയ്ക്ക് സ്വപ്നം മാത്രമോ ?

കുമ്പള: ബസ് സ്റ്റാൻഡ് കെട്ടിടസമുച്ചയവും വ്യാപാരികൾക്കും യാത്രക്കാർക്കും ലഭിക്കേണ്ട അടിസ്ഥാനസൗകര്യങ്ങളും സ്വപ്നമായി അവശേഷിക്കുമോ? മൂന്നു വർഷങ്ങൾക്കുമുൻപ് അപകടാവസ്ഥയിലായിരുന്ന കുമ്പള ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുമാറ്റുമ്പോൾ എല്ലാ സൗകര്യങ്ങളോടും കൂടി ബൃഹത്തായ ഒരു കെട്ടിടസമുച്ചയം പണിയുമെന്ന് അധികൃതർ വാഗ്ദാനംനൽകിയിരുന്നു. എന്നാൽ, ഭരണസമിതിയുടെ കാലാവധി തീരാൻ മാസങ്ങൾമാത്രം ബാക്കിയുള്ളപ്പോഴും ഒരു നടപടിയും തുടങ്ങിയില്ല. പഴയ കെട്ടിടത്തിലുണ്ടായിരുന്ന വ്യാപാരികൾ പലരും പുരധിവാസം കാത്ത് മടുത്തു. യാത്രക്കാരുടെ കാര്യം ഏറെ കഷ്ടം. മഴ നനഞ്ഞും വെയിലേറ്റും ബസ് കാത്തുനിൽക്കണം. ഏറെ മുറവിളി ഉയർന്നപ്പോൾ ബസ് കാത്തു നിൽക്കുന്നതിനായി ചെറിയൊരു ഷെഡ് പണിതിട്ടുണ്ട്.

