KSDLIVENEWS

Real news for everyone

അഷ്‌റഫ് താമരശ്ശേരി ആസ്‌ക് ആലംപാടി ജി.സി.സി യുടെ സ്നേഹാദരവ് ഏറ്റുവാങ്ങി

SHARE THIS ON

ദുബായ്‌: നൂറ് കണക്കിന് പ്രവാസികളെ സഹായിക്കുന്ന, ഗൾഫിലെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന, അറബ് നാട്ടിലെ മോർച്ചറിയുടെ കൊടും തണുപ്പിൽ നിന്നും മണ്ണിന്റെ വിരിമാറിലേക്കെത്താൻ ഓരോ മൃതദേഹങ്ങൾക്കും ആശ്രയമായ, പ്രവാസികളുടെ പ്രിയപ്പെട്ട സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിക്ക് ആസ്‌ക് ആലംപാടി ജി.സി.സി കമ്മിറ്റിയുടെ സ്നേഹാദരവ്. ദുബായ്‌ ദേരയിലുള്ള ബനിയാസ് ടവറിൽ വെച്ച് നടന്ന ചടങ്ങിൽ വ്യവസായിയും, ആസ്‌ക് ജി.സി.സി സീനിയർ അംഗവുമായ ഖാദർ സൈത്തൂണിൽ നിന്നും അഷ്‌റഫ് താമരശ്ശേരി സ്നേഹാദരവ് ഏറ്റുവാങ്ങി. ചടങ്ങിൽ കേരള ക്രിക്കറ്റ് ടീം അംഗവും, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരവുമായ അസ്ഹറുദ്ധീൻ കാസറഗോഡ് മുഖ്യാതിഥിയായിരുന്നു. അസ്ഹറുദീനുള്ള സ്നേഹോപഹാരം ആസ്‌ക് ജി.സി.സി ജനറൽ സെക്രട്ടറി അസീസ് അജ്ജു സമ്മാനിച്ചു. ആസ്‌ക് ജി.സി.സി വൈസ് പ്രസിഡന്റ് അമീനു മളിയിൽ, ജോയിൻ സെക്രട്ടറിമാരായ ഓഫ് കന്നിക്കാട്, ജൗഹർ. അദ്ദ്ര മേനത്ത്, ഇബ്രാഹിം മിഹ്റാജ്, മുഹമ്മദ്. എ.എം, സേട്ട് മുഹമ്മദ് എന്നിവർ സംബന്ധിച്ചു. കാദർ കുയിത്താസ്, അബ്ദുല്ല ബൽപ്പു, സിദ്ധിഖ് ബൽപ്പു, ഫാറൂഖ് മിൽമ, റഹീം. എ.ആർ, റഹ്‌മാൻ. സി.എച്ച് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!