കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് പാകിസ്ഥാന്‍

ദില്ലി : ഇന്ത്യയുമായുളള യുദ്ധങ്ങളില്‍ നിന്ന് പാകിസ്ഥാന്‍ പാഠം പഠിച്ചുവെന്നും കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ്. ഇന്ത്യയെയും പാകിസ്താനെയും ചര്‍ച്ചാ മേശയില്‍ എത്തിക്കുന്നതില്‍ യുഎഇയ്ക്ക് പ്രധാന പങ്കുവഹിക്കാന്‍ കഴിയും എന്നാണ് ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് പറയുന്നത്.
പ്രളയക്കെടുതിയും സാമ്ബത്തിക തകര്‍ച്ചയും ആഭ്യന്തര സംഘര്‍ഷങ്ങളും പാകിസ്‌ഥാനെ അടിമുടി ഉലയ്ക്കുമ്ബോഴാണ് ഷഹബാസ് ഷെരീഫിന്റെ സമാധാന അഭ്യര്‍ത്ഥന. കശ്മീര്‍ അടക്കം സുപ്രധാന വിഷയങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചയ്ക്ക് തയാറാകണമെന്നാണ് അഭ്യര്‍ത്ഥന.
കലഹമല്ല, വികസനമാണ് വേണ്ടത്. പണവും സംവിധാനങ്ങളും പാഴാകാന്‍ മാത്രമേ സംഘര്‍ഷം ഉപകരിക്കൂ. പാകിസ്ഥാനും ഇന്ത്യയുമായി മൂന്നു തവണ യുദ്ധം ഉണ്ടായി. ദുരന്തവും പട്ടിണിയും മാത്രമാണ് യുദ്ധംകൊണ്ട് ഉണ്ടായത്. യുദ്ധങ്ങളില്‍നിന്ന് പാകിസ്ഥാന്‍ പാഠം പഠിച്ചു. പ്രശ്നമാണ് പരിഹരിച്ചുള്ള സമാധാനപരമായ ബന്ധം ആണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും ഷഹബാസ് ശരീഫ് പറഞ്ഞു.

