KSDLIVENEWS

Real news for everyone

തട്ടിക്കൊണ്ടുപോയ ശാഫിയെ കണ്ടെത്തി

SHARE THIS ON

താമരശ്ശേരി | വീട്ടില്‍ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ താമരശ്ശേരി പരപ്പന്‍ പൊയില്‍ സ്വദേശി ശാഫിയെ കര്‍ണാടകയില്‍ നിന്ന് കണ്ടെത്തി.

ഇന്ന് രാത്രിയോടെ താമരശ്ശേരിയിലെത്തിക്കും. കര്‍ണാടകയിലെ കാസര്‍കോടിനോട് ചേര്‍ന്നുള്ള അതിര്‍ത്തി പ്രദേശത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്.

അക്രമി സംഘം സംഭവത്തിന്‍്റെ മുമ്ബ് പ്രദേശത്ത് ചുറ്റിത്തിരിഞ്ഞതായി പോലീസിന് വ്യക്തമായിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് വഴിവെച്ചത്. ഈ മാസം ഏഴിന് പരപ്പന്‍ പൊയിലിലെ വീട്ടില്‍ നിന്നാണ് ശാഫിയെയും ഭാര്യയെയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. എന്നാല്‍, ഭാര്യയെ സമീപത്ത് തന്നെ കാറില്‍ നിന്ന് ഇറക്കിവിട്ടു.

ഇതിനു പിന്നാലെ രണ്ട് തവണ ശാഫിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് കര്‍ണാടകയില്‍ നിന്ന് ശാഫിയെ കേരള പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!