KSDLIVENEWS

Real news for everyone

ഇന്ത്യന്‍ ജനസംഖ്യ 144 കോടി, ചൈനയെ മറികടന്നു; 26 ശതമാനവും 24 വയസ്സില്‍ താഴെ

SHARE THIS ON

ന്യു ഡല്‍ഹി: ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) റിപ്പോര്‍ട്ട്. ഇതില്‍ ഇരുപത്തിനാലു ശതമാനവും 14 വയസ്സില്‍ താഴെയുള്ളവരാണെന്ന് യുഎന്‍എഫ്പിഎ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്‌ ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. 144.17 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ചൈനയില്‍ 142.5 കോടി ജനങ്ങളാണുള്ളത്. 77 വര്‍ഷം കൊണ്ട് ഇന്ത്യന്‍ ജനസംഖ്യ ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ 2011ല്‍ നടത്തിയ സെന്‍സസ് പ്രകാരം 121 കോടിയായിരുന്നു ജനസംഖ്യ. രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി രാമനവമി ആശംസകള്‍ നേര്‍ന്നു. ഒരു വികസിത ഇന്ത്യ സൃഷ്ടിക്കുന്നതിന് രാമന്റെ ജീവിതവും ആദര്‍ശങ്ങളും അടിത്തറയായി മാറുമെന്ന് തനിക്ക് പൂര്‍ണവിശ്വാസമുണ്ട്. അദ്ദേഹത്തിന്റെ അനുഗ്രഹം സ്വാശ്രയ ഇന്ത്യയ്ക്ക് പുതിയ ഊര്‍ജം നല്‍കും. ഹൃദയം ഏറെ സന്തോഷിക്കുന്ന അവസരമാണിത്. രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളേപ്പോലെ തനിക്കും പ്രാണ പ്രതിഷ്ഠയ്ക്ക് സാക്ഷിയാവാന്‍ സാധിച്ചു. അന്നത്തെ ദൃശ്യങ്ങള്‍ അതേ ഊര്‍ജ്ജത്തോടെ ഇന്നും തന്റെ മനസിലുണ്ടെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. രാമനവമി ദിനത്തില്‍ ഇന്ന് രാജ്യത്തെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കും. 30 ലക്ഷം വരെ തീര്‍ത്ഥാടകര്‍ ഇന്ന് അയോധ്യ രാമക്ഷേത്രത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ സംഘപരിവാര്‍ സംഘടനകളും, തൃണമൂല്‍ കോണ്‍ഗ്രസും കൊല്‍ക്കത്തയില്‍ ഉള്‍പ്പടെ ശോഭായാത്ര സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. രാമനവമി ദിനത്തില്‍ ബംഗാളില്‍ ആദ്യമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!