KSDLIVENEWS

Real news for everyone

കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

SHARE THIS ON

പാലക്കാട്: പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കോളേജ്സ്ട്രീറ്റ് കൂരിയാട്ട്തൊടി റസാഖ് – നജ്മ ദമ്പതികളുടെ മകൻ ഫർഹാൻ (13 ) ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകീട്ടോടെയായിരുന്നു അപകടമുണ്ടായത്. കൊടലൂർ പെരിക്കാട്ടുകുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പട്ടാമ്പിയിൽ നിന്നും അഗ്നിശമനസേനയെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൊണ്ടൂർക്കര അൽ ഹിദായ സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: ഇർഫാൻ, സാബിത.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!