KSDLIVENEWS

Real news for everyone

കടൽ ഭിത്തി നിർമ്മാണം ത്വരിതപ്പെടുത്തണം കേരള മുസ്ലിം ജമാഅത്ത്

SHARE THIS ON

നെല്ലിക്കുന്ന്: ചുഴലിക്കാറ്റ് മൂലം നാശനഷ്ടങ്ങൾ സംഭവിച്ച് ഭീതിയിലായ നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറം നിവാസികളുടെ ഭീതി അകറ്റാൻ ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും കടൽ ഭിത്തി നിർമ്മാണം ത്വരിതപ്പെടുത്തണമെന്നും അർഹരായവർക്ക് നഷ്ടപരിഹാരം നൽകണമെന്നും കേരള മുസ്ലിം ജമാഅത്ത് കാസർകോട് സോൺ കമ്മിറ്റി ആവശ്യപ്പെട്ടു.നാശം വിതച്ച സ്ഥലം നേതാക്കൾ സന്ദർശിച്ചു.കടൽഭിത്തി നിർമ്മാണം നടന്ന സ്ഥലത്ത് അപകടം കുറവാണ്. കടൽ ഭിത്തി നിർമ്മാണം നടക്കാത്ത ഭാഗത്ത് വലിയ നാശ നഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. മഴക്കാലമായാൽ ഇവർ വലിയ ഭീതിയിലാണ് കഴിയുന്നത്.കരിങ്കൽ കൊണ്ടുള്ള കടൽ ഭിത്തി നിർമ്മാണം പൂർത്തികരിച്ച് നാട്ടുകാരുടെ ഭീതി എത്രയും പെട്ടെന്ന് അകറ്റാൻ സർക്കാർ ശ്രദ്ധ ചെലുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ കാ സ്ക് ക്ലബ്ബ് പ്രവർത്തകരെ പ്രത്യേകം അഭിനന്ദിച്ചു.
സുന്നീ മാനേജ്മെൻ്റ് അസോസിയേഷൻ ജില്ല പ്രസിഡണ്ട് കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, കേരള മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറി മുഹമ്മദ് ടിപ്പു നഗർ, എസ് വൈ എസ് സോൺ പ്രസിഡണ്ട് അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുൽ ഖാദർ നെല്ലിക്കുന്ന്, ഹനീഫ് നെല്ലിക്കുന്ന്, സിദ്ധീഖ് ചേരങ്കൈ, ശഫീഖ് കാസ്ക്, ബഷീർ ചേരങ്കൈ എന്നിവർ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!