KSDLIVENEWS

Real news for everyone

48-72 മണിക്കൂറിനകം മന്ത്രിസഭയെന്ന് കോണ്‍ഗ്രസ്; ആഘോഷം തുടങ്ങി സിദ്ധരാമയ്യ അനുയായികള്‍, വഴങ്ങാതെ ഡി.കെ

SHARE THIS ON

ന്യൂഡൽഹി: കർണാടകയിൽ മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം നീളുന്നതിനിടെ, അടുത്ത 48 – 72 മണിക്കൂറിനുള്ളിൽ മന്ത്രിസഭ നിലവിൽ വരുമെന്ന് വ്യക്തമാക്കി കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജെവാല. മുഖ്യമന്ത്രി ആര് എന്നത് സംബന്ധിച്ച് നേതൃത്വം തീരുമാനിച്ചിട്ടില്ലെന്നും ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കർണാടകയിൽ മുഖ്യമന്ത്രി ആര് എന്ന് ഇന്നല്ലെങ്കിൽ വ്യാഴാഴ്ച പ്രഖ്യാപിക്കും. 72 മണിക്കൂറിനുള്ളിൽ മന്ത്രിസഭ രൂപവത്കരിക്കും’- അദ്ദേഹം പറഞ്ഞു. ടേം വ്യവസ്ഥയിലായിരിക്കും കർണാടക മുഖ്യമന്ത്രിയെ നിശ്ചയിക്കുക എന്നും ആദ്യം സിദ്ധരാമയ്യയും ശേഷം ഡി.കെ. ശിവകുമാറും ആയിരിക്കും എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഡി.കെ. ഇതിന് വഴങ്ങുന്നില്ലെന്നാണ് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇരുവരും ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചകൾക്ക് ശേഷം ഇരുവരും മാധ്യമങ്ങളോട് സംസാരിച്ചില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. അതേസമയം, നേതൃത്വം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും മുമ്പേ സിദ്ധരാമയ്യയുടെ അണികൾ ആഘോഷം തുടങ്ങിയിട്ടുണ്ട്. കർണാടകയിൽ വ്യാഴാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകും എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന റിപ്പോർട്ടുകൾ. എന്നാൽ മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായുള്ള ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!