ഹജ്ജിന് മുന്നോടിയായി അറഫാ മൈതാനിയില്‍ 20,000 തണല്‍മരങ്ങള്‍ നട്ടുപിടിപ്പിച്ചു

മക്ക: ഹജ്ജ് കർമ്മത്തിന് മുന്നോടിയായി അറഫാ മൈതാനിയില്‍ ആയിരക്കണക്കിന് തണല്‍മരങ്ങള്‍ നട്ടുപിടിപ്പിച്ചു. സൗദി അറേബ്യയുടെ ഗ്രീൻ ഇൻഷിയേറ്റീവ് പദ്ധതിയുടെ ഭാഗമായാണ് തണല്‍മരങ്ങള്‍ നട്ടുപിടിപ്പിച്ചത്.
ഹാജിമാർ സംഗമിക്കുന്ന അറഫയില്‍ 290,000 ചതുരശ്ര മീറ്റർ സ്ഥലത്ത് 20,000 മരങ്ങളാണ് കിദാന കമ്ബനിയുടെ നേതൃത്വത്തില്‍ നട്ടുപിടിപ്പിച്ചത്.
അറഫാ പ്രഭാഷണം നടക്കുന്ന ചരിത്രപ്രധാനമായ മസ്ജിദ് നമിറയുടെ പരിസരത്താണ് പ്രധാനമായും മരങ്ങള്‍ വെച്ചുപിടിപ്പിച്ചിരിക്കുന്നത്. പള്ളിയുടെ കിഴക്കൻ മുറ്റത്ത് മാത്രം 2000 മരങ്ങള്‍ നട്ടിട്ടുണ്ട്. ഈ ഹരിതവല്‍ക്കരണം അറഫയിലെത്തുന്ന ഹാജിമാർക്ക് ഭാവിയില്‍ തണുപ്പും തണലും നല്‍കും എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്.

