ഹാമിദ് സയീദ് ഹിമമി സഖാഫി:
ആലംപാടി ഗ്രാമത്തിന്റെ അഭിമാന നക്ഷത്രം;
✒️ ഏരത്തിൽ അബ്ദുള്ള കുഞ്ഞി

നമ്മുടെ നാട്ടിൽ നിന്നുയർന്ന് ഇന്ന് അന്താരാഷ്ട്ര വേദികളിൽ വരെ ശ്രദ്ധേയനായിരിക്കുകയാണ് മോട്ടിവേഷൻ സ്പീക്കർ ആലംപാടി ഹാമിദ് സായിദ് ഹിമമി സഖാഫി…..
ജീവിതത്തിന്റെ പ്രതിസന്ധികളിൽ തളർന്നുപോയ അനേകം മനസ്സുകൾക്ക് ആത്മവിശ്വാസത്തിന്റെ വെളിച്ചം പകർന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇന്ന് അതിർത്തികൾ കടന്ന് ലോകത്തിന്റെ വിവിധ വേദികളിൽ മുഴങ്ങുകയാണ്….
ലളിതമായ ഭാഷയും ഹൃദയത്തെ തൊടുന്ന അവതരണ ശൈലിയും ജീവിതാനുഭവങ്ങളുടെ ആഴവും ചേർന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ യുവതലമുറയിൽ പ്രത്യേക സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട്.
സാധാരണ ജീവിത സാഹചര്യങ്ങളിൽ നിന്ന് ഉയർന്ന് സ്വപ്നങ്ങളെ പിന്തുടർന്ന അദ്ദേഹത്തിന്റെ യാത്ര തന്നെ ഇന്ന് പലർക്കും പ്രചോദനമാണ്…. ജീവിതത്തിന്റെ യഥാർത്ഥ അനുഭവങ്ങളുടെ കരുത്തുണ്ട് ഓരോ വാക്കുകളിലും..
ഇപ്പോൾ നിരവധി അന്താരാഷ്ട്ര അവാർഡുകൾ നേടി ലോക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്ന ഈ നേട്ടം വ്യക്തിപരമായ വിജയത്തിൽ ഒതുങ്ങുന്നില്ല…;അത് നമ്മുടെ നാട്ടിന്റെ അഭിമാനവും യുവതലമുറയുടെ പ്രതീക്ഷയുമാണ്….അദ്ദേഹത്തിന്റെ നേട്ടങ്ങൾ തെളിയിക്കുന്നത് കഴിവിനും ആത്മാർത്ഥ ശ്രമങ്ങൾക്കും അതിർത്തികളില്ല എന്ന സത്യമാണ്….
ജീവിതത്തിന്റെ ഇരുണ്ട വഴികളിൽ പ്രതീക്ഷയുടെ വിളക്കുകൾ തെളിയിക്കുന്നവരാണ് യഥാർത്ഥ മോട്ടിവേഷൻ സ്പീക്കർമാർ. വാക്കുകൾ കൊണ്ട് മാത്രം അല്ല, ആത്മവിശ്വാസം പകരുന്ന ചിന്തകളിലൂടെ ആയിരക്കണക്കിന് മനസ്സുകളെ ഉയർത്തിപ്പിടിക്കുന്ന ശക്തിയാണ് അവരുടെത്.
ഓരോ പ്രസംഗവും ഒരു പുതിയ ഉണർവും ഓരോ സന്ദേശവും ഒരു പുതിയ ജീവിതബോധവുമാണ് സമ്മാനിക്കുന്നത്.
യുവജനങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകേകുകയും നിരാശയുടെ നിഴലിൽ കഴിയുന്നവർക്കു പ്രതീക്ഷയുടെ പ്രകാശമാവുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സേവനം സമൂഹത്തിന് വലിയ അനുഗ്രഹമാണ്. മനുഷ്യ മനസ്സുകളെ നല്ല ദിശയിലേക്ക് നയിക്കുന്ന ഈ പ്രചോദന യാത്ര ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ.
ഒരു പ്രസംഗകൻ എന്നതിലുപരി, സമൂഹത്തിന്റെ ആത്മവിശ്വാസത്തെ ഉണർത്തുന്ന ശബ്ദമായി മാറിയ അദ്ദേഹത്തിന് ഈ അംഗീകാരങ്ങൾ അർഹിച്ചതാണ്…. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കി ലോക വേദികളിൽ നമ്മുടെ മണ്ണിന്റെ പേര് അഭിമാനത്തോടെ ഉയർത്തിപ്പിടിക്കട്ടെയെന്ന ആശംസകളോടെയാണ് സമൂഹം അദ്ദേഹത്തിന്റെ വിജയങ്ങളെ ഏറ്റെടുക്കേണ്ടത്….
വേൾഡ് ഓഫ് റെക്കോർഡ് ബുക്കിൽ ഇടാംനേടിയ അദ്ദേഹം ഇന്റർനാഷണൽ ഐക്കൺ അവാർഡ് ഉം കരസ്തമാക്കി… ആലമ്പാടി എസ് എ അബ്ദുൽഹമീദ് മൗലവിയുടെ മകനാണ്… മൂഹിമ്മാത്ത്.-മർകസ് എന്നിവടങ്ങളിലായിരുന്നു പഠനം….

