KSDLIVENEWS

Real news for everyone

ഏഷ്യന്‍ ഗെയിംസ്; യോഗ്യതാ മത്സരങ്ങള്‍ ഓഗസ്റ്റിലേക്ക്, ഗുസ്തി താരങ്ങളെ അനുനയിപ്പിക്കാന്‍ ഐഒഎ

SHARE THIS ON

ഗുസ്തി താരങ്ങളെ അനുനയപ്പിക്കാൻ കൂടുതല്‍ നടപടികളുമായി ഐഒഎ (ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ). ഏഷ്യൻ ഗെയിംസില്‍ പങ്കെടുക്കാനുള്ള യോഗ്യതാ മത്സരങ്ങള്‍ നടത്തുന്നത് ഓഗസ്റ്റിലേക്ക് മാറ്റാനുള്ള നീക്കവുമായിട്ടാണ് ഐഒഎ രംഗത്ത് വന്നിരിക്കുന്നത്. ഈ കാര്യം അഭ്യര്‍ത്ഥിച്ച്‌ ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയ്ക്ക് ഐഒഎ കത്ത് നല്‍കി. സമരത്തിലായിരുന്ന താരങ്ങള്‍ക്ക് പരിശീലനത്തിന് വേണ്ടത്ര സമയം കിട്ടാത്ത സാഹചര്യത്തിലാണ് ഐഒഎയുടെ നീക്കം .നേരത്തെ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി താരങ്ങള്‍ നടത്തിയ ചര്‍ച്ചയില്‍ പരിശീലനം സംബന്ധിച്ച വിഷയം ഉയര്‍ന്ന് വന്നിരുന്നു . മതിയായ സമയം ലഭിക്കുന്നില്ലെന്ന ആശങ്ക ഗുസ്തി താരങ്ങള്‍ പ്രകടിപ്പിച്ചിരുന്നു . ലൈംഗീക പീഡന പരാതിയില്‍ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് താരങ്ങള്‍ സമരം നടത്തുന്നത്. അതേസമയം, ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ പരാതിയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പിൻമാറിയ സംഭവത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഗുസ്തി താരം സാക്ഷി മാലിക് ആരോപിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി. കുറ്റപത്രം കണ്ടശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. ബ്രിജ് ഭൂഷണെതിരെ കൃത്യമായ തെളിവുകളുണ്ടെന്നാണ് ലഭിച്ച വിവരം. നേരില്‍ കണ്ട് ബോധ്യപ്പെട്ട ശേഷം തീരുമാനമെന്നും സാക്ഷി മാലിക് വിശദമാക്കി. കുറ്റപത്രത്തില്‍ ബ്രിജ് ഭൂഷന്റെ പേരുണ്ടെന്നും സാക്ഷി മാലിക് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ബ്രിജ് ഭൂഷണതിരായ കുറ്റപത്രം സമര്‍പ്പിച്ചത്. കൂടാതെ സാഹചര്യത്തെളിവുകളുടെ അഭാവത്തില്‍ പോക്സോ കേസ് റദ്ദാക്കാനും പൊലീസ് അപേക്ഷ നല്‍കി. കേസ് നാലിന് പരിഗണിക്കും. നല്‍കിയത് വ്യാജ പരാതിയാണെന്നും, മകള്‍ക്ക് ചാംപ്യൻഷിപ്പില്‍ സെലക്ഷൻ ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് കാരണമെന്നും കഴിഞ്ഞ ദിവസമാണ് പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിയുടെ അച്ഛൻ വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തിയിരുന്നു. “വോട്ടുകള്‍ക്ക് കോടികള്‍ ചെലവാക്കുന്നവര്‍ എത്ര രൂപ സമ്ബാദിക്കുന്നുണ്ടാവും”: നടന്‍ വിജയ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!