KSDLIVENEWS

Real news for everyone

മഅദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീം കോടതി അനുമതി; കൊല്ലത്ത് താമസിക്കാം

SHARE THIS ON

ന്യൂഡൽഹി: അബ്ദുൽ നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകി സുപ്രീം കോടതി. സ്വന്തം നാടായ കൊല്ലത്ത് നിൽക്കാനാണ് കോടതി അനുമതി നൽകിയത്. 15 ദിവസത്തിൽ ഒരിക്കൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിൽ ആയിരിക്കണം അബ്ദുൽ നാസർ മഅദനി തങ്ങേണ്ടത്. എന്നാൽ ചികിത്സാർത്ഥം വേണമെങ്കിൽ കൊല്ലം ജില്ല വിട്ട് പുറത്തുപോകാൻ അനുമതി ഉണ്ട്. ഇത്തരത്തിലുള്ള സാഹചര്യത്തിൽ പോലീസിനെ വിവരം അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സുരക്ഷാ അകമ്പടിയുടെ നിർദേശവും കോടതി മുന്നോട്ട് വെച്ചിട്ടില്ല. മഅദനിയുമായി ബന്ധപ്പെട്ട കേസിലെ വിസ്താരം ഏറെക്കുറെ പൂർണമായിട്ടുണ്ട്. കോടതി നടപടികളിലും മറ്റും മഅദനിയുടെ സാന്നിധ്യം ആവശ്യമില്ല. ഈ സാഹചര്യത്തിലാണ് മഅദനിക്ക് ബെംഗളൂരുവിൽ നിന്ന് സ്വന്തം നാട്ടിലേക്ക് പോയി താമസിക്കാൻ സുപ്രീം കോടതി അനുമതി നൽകിയത്. വിചാരണകോടതി ആവശ്യപ്പെട്ടാൽ തിരികെ ബെംഗളൂരുവിൽ എത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!