KSDLIVENEWS

Real news for everyone

സെൽഫി എടുക്കുന്നതിനിടെ
നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ
ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

SHARE THIS ON

വടകര: നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. കണ്ണൂക്കര മാടാക്കര സ്വദേശി അഭിനവ് ആണ് മരിച്ചത്. ഇരിങ്ങൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.

വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ വെച്ച് അപകടം സംഭവിച്ചത്. തലശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. അഭിനവിനൊപ്പം മറ്റ് മൂന്ന് കുട്ടികൾ കൂടിയുണ്ടായിരുന്നു.

മറ്റു മൂന്നു കുട്ടികളോടൊപ്പം സെൽഫി എടുത്ത് കളിക്കുന്നതിനിടയിൽ ട്രെയിൻ വരുന്ന സമീപത്തേക്ക് നീങ്ങിയ അഭിനവ്, അതിവേഗത്തിലെത്തിയ ഗുഡ്സ് ട്രെയിൻ തട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. അപകടവിവരമറിഞ്ഞ് ചോമ്പാല പോലീസും റെയിൽവേ പോലീസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!