അഭയാര്‍ഥികള്‍ക്ക് ഫ്ളാറ്റുകള്‍ നല്‍കില്ല; റോഹിങ്ക്യന്‍ വിഷയത്തില്‍ നിലപാട് മാറ്റി കേന്ദ്രം

റോഹിങ്ക്യന്‍ വിഷയത്തില്‍ നിലപാട് മാറ്റി കേന്ദ്ര സര്‍ക്കാര്‍. അഭയാര്‍ഥികള്‍ക്ക് ഫ്ളാറ്റുകള്‍ നല്കാന് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇവരെ തിരിച്ചയക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഫളാറ്റുകളിലേക്ക് മാറ്റുമെന്ന് ഹര്‍ദീപ് സിങ് പുരി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

