KSDLIVENEWS

Real news for everyone

വിധി നിരാശാജനകം; സിവിക്കിനെതിരെ ആദ്യം പരാതി നൽകിയ അതിജീവിത പറയുന്നു

SHARE THIS ON

എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം കാണിച്ചുവെന്ന കേസില്‍ പ്രതിക്ക് ജാമ്യം നല്‍കിയ കീഴ്ക്കോടതി വിധി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നായിരുന്നു കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി വ്യക്തമാക്കിയത്. ജില്ലാ സെഷന്‍സ് ജഡ്ജി കൃഷ്ണകുമാറിന്റെ വിധിയിലാണ് വിവാദ പരാമര്‍ശമുള്ളത്.


‘എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെയുള്ള ‘പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോഗ്രാഫുകളിൽ നിന്നു പരാതിക്കാരി ലൈംഗിക ചോദന ഉണർത്തുന്ന(sexually provocative) വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നത് വെളിവാകുന്നു. ആയതിനാൽ പ്രതിക്കെതിരെ 354A വകുപ്പ് പ്രഥമ ദൃഷ്ട്യ നില നിൽക്കില്ല ‘- എന്നായിരുന്നു പരാമർശം.


ഈ വിധിയെക്കുറിച്ചും അതിജീവിത എന്ന നിലയിൽ അനുഭവിക്കുന്ന കടമ്പകളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് സിവിക് ചന്ദ്രനെതിരെ ആദ്യം ലൈംഗികാതിക്രമ പരാതി നൽകിയ അതിജീവിത.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!