കാക്കി യൂണിഫോം മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ ധരിക്കുന്നത് നിര്‍ത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ട് ഡിജിപി

തിരുവനന്തപുരം: കാക്കി യൂണിഫോം മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ ധരിക്കുന്നത് നിര്‍ത്തണമെന്ന് ഡിജിപി. സര്‍ക്കാറിനോട് ആവഷ്യപ്പെട്ടു. ഐപിഎസ് ഉദ്യോഗസ്ഥരുടെ പരാതി മറ്റ് ചില വകുപ്പിലെ ഉദ്യോഗസ്ഥര്‍ പോലീസിനേതിന് സമാനമായ യൂണിഫോമിട്ട് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ തെറ്റിദ്ധാരണ പരത്തുന്നുവെന്നാണ്.
സംസ്ഥാനത്ത് കാക്കി യൂണിഫോം ധരിക്കുന്നത് പൊലീസ്, ഫയര്‍ഫോഴ്സ് ജയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരാണ്. എന്നാല്‍ മറ്റ് സേന വിഭാഗങ്ങള്‍ പോലീസിന് സമാനമായ ചിഹ്നങ്ങളോ ബെല്‍റ്റോ ഉപയോഗിക്കുന്നില്ല.പോലീസ് യൂണിഫോമിന് സമാനമായി വസ്ത്രം ധരിക്കുന്നത് പോലീസ് ആക്ട് പ്രകാരം തെറ്റാണ്. എഡിജിപി പത്മകുമാര്‍ ഉന്നയിച്ച പരാതി സേനാംഗങ്ങളല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാക്കി ധരിക്കുകയും തെററിദ്ധാരണപരുത്തുകയും ചെയ്യുകയാണെന്നാണ് ഇത്തരം ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങളില്‍ പൊലീസുകാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണെന്നും ചര്‍ച്ച ഉയര്‍ന്നു.

