കോവിഡ് പ്രതിസന്ധിയിലും രാജ്യത്ത് സാമുദായിക ലഹളകള്‍ വര്‍ധിച്ചെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി നിലനില്‍ക്കുമ്ബോഴും സാമുദായിക ലഹളകള്‍ വര്‍ധിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ .ലോക് ഡൗണിലും രാജ്യം പൂര്‍ണമായി അടച്ചിട്ട വര്‍ഷത്തില്‍ സാമുദായിക ലഹളകള്‍ ഇരട്ടിയായി വര്‍ധിച്ചെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത് . 2020 ല്‍ 857 സാമുദായിക -വര്‍ഗീയ സംഘര്‍ഷങ്ങളാണ് ക്രൈം റെക്കോര്‍ഡ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കൂടി ആകെ 438 കേസുകളായിരുന്നു 2019 ല്‍ റിപ്പോര്‍ട്ട് ചെയ്തത്. 2018 ല്‍ ഇത് 512 ആയിരുന്നു. മാര്‍ച്ച് 25 മുതല്‍ മെയ് 31 വരെ രാജ്യം പൂര്‍ണമായും ലോക് ഡൗണിലായിരുന്നു. 2020 ല്‍ പൗരത്വ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങളില്‍ ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ഡല്‍ഹിയിലും മറ്റും വര്‍ഗീയ ലഹള ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കോവിഡ് മഹാമാരിക്ക് തുടക്കമിട്ടത് 2020 മാര്‍ച്ചിലാണ്. 2020 ല്‍ ഉണ്ടായ ജാതി സംഘര്‍ഷങ്ങളുടെ എണ്ണം 736 ആണ്. 2019 ല്‍ ഇത് 492 ഉം 2018ല്‍ 656 ഉം ആയിരുന്നു. പൊതുജനത്തിന്റെ സമാധാനം നഷ്ടപ്പെടുത്തുന്ന രീതിയില്‍ 71,107 കേസുകളാണ് 2020 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2019ല്‍ ഇത് 63,262 കേസുകളായിരുന്നു. അതായത് ഇത്തരം കേസുകളില്‍ ഒരു വര്‍ഷത്തിനിടെ 12.4 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത് .

