KSDLIVENEWS

Real news for everyone

ശശി തരൂരിനെ ‘കഴുത’യെന്ന് അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് ക്ഷമ ചോദിച്ചു

SHARE THIS ON

തിരുവനന്തപുരം: പാർലമെന്റംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂരിനെ കഴുതയെന്ന് വിളിച്ചതിന് തെലങ്കാന പിസിസി അധ്യക്ഷന്‍ എ രേവന്ത് റെഡ്ഡി ഖേദം പ്രകടിപ്പിച്ചു. ശശി തരൂരിനെ ഫോണില്‍ വിളിച്ചാണ് റെഡ്ഡി ക്ഷമ ചോദിച്ചത്. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നാണ് റെഡ്ഡിയുടെ വിശദീകരണം.

തെലങ്കാന ഐടി വകുപ്പ് മന്ത്രി കെടി രാമറാവുവിനെ പ്രശംസിച്ച് തരൂര്‍ രംഗത്തെത്തിയതാണ് പിസിസി അധ്യക്ഷനെ ചൊടിപ്പിച്ചത്. ഇംഗ്ലീഷ് അറിയാവുന്നത് കൊണ്ട് മാത്രം നല്ല നേതാവാകില്ലെന്നും ഇരുവരും കഴുകളാണെന്നുമായിരുന്നു റെഡ്ഡിയുടെ പ്രസ്താവന. തരൂരിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്നും രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!