KSDLIVENEWS

Real news for everyone

ആയുരാരോഗ്യസൗഖ്യം നേരുന്നു’ പ്രധാനമന്ത്രിക്ക് ആശംസകളുമായി മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിന ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആയുരാരോഗ്യസൗഖ്യം നേരുന്നുവെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിൽ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുട എഴുപതാം ജന്മദിനത്തിൽ നിരവധി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രമുഖർ ആശംസകളറിയിച്ചിട്ടുണ്ട്. ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്.

വാരണാസിയിലെ ഭാരത് മാതാ ക്ഷേത്രത്തിൽ 71,000 മൺ ചിരാതുകൾ തെളിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുക. ഇതുകൂടാതെ 14 കോടി സൗജന്യ റേഷൻ കിറ്റും വിതരണം ചെയ്യുന്നുണ്ട്. രക്തദാന ക്യാമ്പുകൾ, ശുചീകരണ യജ്ഞങ്ങൾ, റേഷൻ കാർഡ് വിതരണം തുടങ്ങി വിവിധ പരിപാടികളിലൂടെയാണ് നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനം ആഘോഷിക്കുന്നത്. ‘സേവ് ഔർ സമർപ്പൺ അഭിയാൻ’ എന്ന് പേരിട്ടിരിക്കുന്ന 20 ദിവസം നീളുന്ന ക്യാംപയിനും സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!