KSDLIVENEWS

Real news for everyone

80 വര്‍ഷം മഹാനഗരത്തിലെ നിരത്തുകള്‍ കീഴടക്കി; മുംബൈയുടെ ഡബിൾ ഡക്കർ റെഡ് ബസുകൾ ഇനി ഓർമ്മ; വെള്ളിയാഴ്ച അവസാ സർവീസായിരുന്നു

SHARE THIS ON

മുംബൈ: മഹാനഗരത്തിന്റെ തെരുവുകളില്‍ 8 ദശാബ്ദം നിറഞ്ഞുനിന്ന ഡബില്‍ ഡക്കര്‍ റെഡ് ബസുകള്‍ ഓര്‍മയായി. വെള്ളിഴ്ചയായിരുന്നു ബസുകളുടെ അവസാനത്തെ യാത്ര.


മുംബൈ നഗരത്തിന്റെ ആകാശകാഴ്ചകള്‍ കണ്ടുകൊണ്ടുള്ള ബസിന്റെ അവസാന സഞ്ചാരത്തിന് സാക്ഷിയാകാന്‍ യാത്രക്കാരുടെ തിക്കുംതിരക്കുമാണ് അനുഭവപ്പെട്ടത്.

ഇലക്‌ട്രിക് എസി മിനി ബസുകളുടെയും ഇലക്‌ട്രിക് എസി ഡബിള്‍ ഡെക്കറുകളുടെയും വരവോടെയാണ് പഴയ ഡബിള്‍ ഡക്കര്‍ ബസുകളുടെ എണ്ണം കുറച്ചത്. ഇന്ത്യന്‍ സിനിമകളിലും ഹോളിവുഡ് സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള, 1937 മുതല്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഡബിള്‍ ഡക്കര്‍ ബസുകളുടെ കാലമാണ് ഇതോടെ അവസാനിക്കുന്നത്.

പൊതുഗതാഗതങ്ങളുടെ ആധുനികവല്‍ക്കരണവും ചെലുവ് ചുരുക്കലുമാണ് ബസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിനു പിന്നില്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!