KSDLIVENEWS

Real news for everyone

മധ്യപ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പെന്‍ഷന്‍ വാഗ്ദാനംചെയ്ത് കോണ്‍ഗ്രസ്

SHARE THIS ON

ഭോപ്പാൽ: മധ്യപ്രദേശിലെ 28 മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്കുവേണ്ടി പെൻഷൻ പദ്ധതി അവതരിപ്പിക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ഉപദേശപ്രകാരമുള്ള വികസന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്നത് അടക്കമുള്ള 52 വാഗ്ദാനങ്ങൾ പ്രകടന പത്രികയിലുണ്ട്. താങ്ങുവില ഉറപ്പാക്കി കാർഷികോത്പന്നങ്ങൾ സംഭരിക്കും, വൈദ്യുതി ചാർജ് കുറയ്ക്കും, പലിശ രഹിത കാർഷിക വായ്പകൾ അനുവദിക്കും കാർഷിക കടങ്ങൾ എഴുതിത്തള്ളും തുടങ്ങിയവയാണ് പ്രകടന പത്രികയിലെ മറ്റുവാഗ്ദാനങ്ങൾ.
നവംബർ മൂന്നിനാണ് 20 സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സർക്കാരുകൾ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് കോൺഗ്രസ് നേതാവ് കമൽനാഥ് ആരോപിച്ചു. ചൈനയെന്നും പാകിസ്താനെന്നും പറഞ്ഞുകൊണ്ട് യാഥാർഥ പ്രശ്നങ്ങളിൽനിന്ന് ബിജെപി ശ്രദ്ധ തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!