മുതിർന്ന കോൺഗ്രസ് നേതാവും, മുൻ മഹാരാഷ്ട്ര ഗവർണറുമായിരുന്ന കെ ശങ്കരനാരായണൻ ആശുപത്രിയിൽ

മഹാരാഷ്ട്ര മുന്‍ ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.ശങ്കരനാരായണനെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പക്ഷാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ശങ്കരനാരായണന്‍്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതരും കോണ്‍ഗ്രസ് നേതാക്കളും അറിയിച്ചു.

