KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിയെ ഇനിയും പുകഴ്ത്തും, നേതാക്കള്‍ ഇടപെടേണ്ടെന്ന് ശശി തരൂര്‍

SHARE THIS ON

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതില്‍ ഉറച്ച് നില്‍ക്കുന്നതായി ശശി തരൂര്‍ എം പി. ചില വിഷയങ്ങളില്‍ രാഷ്ട്രീയം മാറ്റിവയ്ക്കാന്‍ നേതാക്കള്‍ തയാറാകണമെന്ന മറുപടിയും മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോയും ശശി തരൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. യുവാക്കളുടെ തൊഴിലവസരങ്ങളാണ് പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയില്‍ ശശി തരൂര്‍ എം പി പ്രശംസിച്ചത്. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് ശശി തരൂര്‍ എം പി പറഞ്ഞു. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസമായ കാര്യങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നുവെന്നും, വ്യവസായികളെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ധൈര്യപൂര്‍വം ശ്രമിക്കുന്നെന്നും ശശി തരൂര്‍ എം പി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ ലുലു മാള്‍ ഉദഘാടനത്തിലാണ് ശശി തരൂര്‍ എം.പിയുടെ പ്രശംസ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!