വിവാദപ്രസംഗം; ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് കൊളീജിയത്തിന് മുന്നില്‍ ഹാജരാകും, നടപടിയുണ്ടാകുമെന്ന് സൂചന

ദില്ലി: വിവാദപ്രസംഗത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് ഇന്ന് സുപ്രീംകോടതി കൊളീജിയത്തിന് മുന്നില്‍ ഹാജരാകും.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയത്തിന് മുമ്ബാകെ ഹാജരാകാനാണ് നിർദ്ദേശം. നേരത്തെ വിദ്വേഷപ്രസംഗത്തില്‍ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ അലഹബാദ് ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി നല്‍കിയ റിപ്പോർട്ടും ഈക്കാര്യത്തില്‍ നിർണ്ണായകമാണ്. ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

