KSDLIVENEWS

Real news for everyone

രവീന്ദ്രന്‍ പട്ടയം: സര്‍ക്കാര്‍ നടപടിക്കെതിരായ ഹരജി ഹൈക്കോടതി ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി

SHARE THIS ON

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള സർക്കാർ നടപടിക്കെതിരായ ഹരജികൾ ഹൈക്കോടതി ഏപ്രിൽ അഞ്ചിലേക്ക് മാറ്റി. വിശദീകരണം നൽകാൻ സർക്കാർ സമയം തേടിയതിനെ തുടർന്നാണ് ഹരജികൾ മാറ്റിയത്. ഭൂ പതിവു ചട്ടങ്ങൾ ലംഘിച്ച് 1999 ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങൾ റദ്ദാക്കാൻ ഇടുക്കി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി സർക്കാർ ജനുവരി 18ന് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ഭൂരഹിതരായ കർഷകരടക്കമുള്ളവർ നൽകിയ ഒരുകൂട്ടം ഹരജികൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!