KSDLIVENEWS

Real news for everyone

കക്കളം കുന്ന് വാർഡ് മുസ്ലിം ലീഗ് നജ്മുദ്ധീൻ പിലാത്തറയെ അനുമോദിച്ചു എ കെ എം അഷ്റഫ് എംഎൽഎ ആദരവ് സമർപ്പിച്ചു

SHARE THIS ON

കുമ്പള: പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനും പരിയാരം സി എച്ച് സെൻ്റർ കോ-ഓഡിനേറ്ററും തളിപ്പറമ്പ് സി എച്ച് സെൻ്റർ വളണ്ടിയറുമായ നജ്മുദ്ധീൻ പിലാത്തറയെ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് മൂന്നാം വാർഡ് കക്കളം കുന്ന് കമ്മിറ്റി ആനുമോദിച്ചു കഴിഞ്ഞ കോവിഡ് കാലത്ത് മഞ്ചേശ്വരം മണ്ഡലത്തിലെ ഉൾപ്പടെ അഞ്ഞൂറിലേറെ മയ്യത്തുകൾ പരിപാലനങ്ങൾ സടത്തിയും ഒട്ടേറെ രേഗികൾക്ക് സാന്ത്വനമായും പ്രവർത്തിച്ച വ്യക്തിത്വമാണ് നജ്മുദ്ധീൻ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ഉപഹാര സമർപ്പണം നടത്തി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം അബ്ബാസ് അനുമോദന പത്രം കൈമാറി കെ എം സി സി നേതാവ് ഗഫൂർ എരിയാൽ ഷാൾ അണിയിച്ചു വാർഡ് പ്രിസിഡണ്ട് അബ്ദുൽ റഹ്മാൻ ബത്തേരി അധ്യക്ഷത വഹിച്ചു ജന:സെക്രട്ടറി റേഡോ അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു, സയ്യിദ് യഹ് യ തങ്ങൾ അൽ ഹാദി പ്രാർത്ഥന നടത്തി മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അശ്റഫ് കർള, സെക്രട്ടറി എ കെ ആരിഫ്, അഡ്വ: സക്കീർ അഹ്മദ്, കെ വി യൂസുഫ്, എം പി ഖാലിദ്, യൂസുഫ് ഉളുവാർ, ബി എ റഹ്മാൻ ആരിക്കാടി, അഹ്മദ് കുഞ്ഞി ഗുദ്ർ, തൃക്കരിപ്പൂർ സി എച്ച് സെൻ്റർ കൺവീനർ കെ എം കുഞ്ഞി, അബ്ദുല്ല കുട്ടി ഹാജി, അഷ്റഫ് ബലക്കാട്‌, ജംഷീർ മൊഗ്രാൽ, സത്താർ ആരിക്കാടി, സംസാരിച്ചു യു കെ ഹനീഫ് നിസാമി മുഖ്യ പ്രഭാഷണം നടത്തി അബ്ദുല്ല അല്ലിക്ക, എ കെ അബ്ദുൽ റഹ്മാൻ ഹാജി,മുഹമ്മദ് മൊഗർ, പി എം ബാപ്പു,, കെ എം സി സി നേതാക്കളായ മൂസ പട്ട, അറബി വളപ്പ്,സിദ്ധീക് കണ്ടത്തിൽ,കെ എം യൂസുഫ് ടിമ്പർ, നിസാം ചോനമ്പാടി, ഹുസൈൻ ള്ളുവാർ, സിദ്ധീക് പുജൂർ, അബ്ദുല്ല ചീര, യൂത്ത് ലീഗ് ഭാരവാഹികളായ നിസാർ ഇജ്ജു, എ കെ എം ബിലാൽ, നിസാർ മൊഗർ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!