KSDLIVENEWS

Real news for everyone

ഷാഫിയെ ക്വട്ടേഷൻസംഘം ഇറക്കിവിട്ടത് മൈസൂരില്‍; ഭാര്യവീട്ടിലെത്തിയത് ബസില്‍

SHARE THIS ON

കോഴിക്കോട് ∙ താമരശ്ശേരിയിൽനിന്ന് തട്ടിക്കൊണ്ടുപോയ പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടി സ്വദേശി മുഹമ്മദ് ഷാഫിയെ ക്വട്ടേഷൻ സംഘം ഇറക്കിവിട്ടത് മൈസൂരില്‍. മൈസൂരില്‍നിന്ന് ബസില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് ഷാഫി താമരശ്ശേരി തച്ചൻ പൊയിലിലെ ഭാര്യവീട്ടിലെത്തിയത്. തുടര്‍ന്നു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി ഷാഫിയെ കസ്റ്റഡിയിലെടുത്ത് വടകര റൂറല്‍ എസ്പിയുടെ ഓഫിസിലേക്ക് കൊണ്ടുപോയി. മൊഴി രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി കോടതിയില്‍ ഹാജരാക്കും. ക്വട്ടേഷൻ സംഘത്തിന്റെ ആവശ്യപ്രകാരം പണം നൽകിയതായി സൂചനയുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

ഷാഫി, ഭാര്യ സനിയ എന്നിവരെ ഈ മാസം ഏഴിനാണ് അജ്ഞാത സംഘം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്. ഭാര്യയെ പിന്നീട് വഴിയില്‍ ഇറക്കിവിട്ടു. ഷാഫിക്കായുള്ള അന്വേഷണം നടക്കുന്നതിനിടെ ഇയാളുടെ വിഡിയോ സന്ദേശം പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!