KSDLIVENEWS

Real news for everyone

ചൂടിനെ നേരിടാൻ എ.സി ഹെല്‍മറ്റ്! പുതിയ കണ്ടുപിടുത്തവുമായി വിദ്യാര്‍ഥികള്‍

SHARE THIS ON

ഗന്ധിനഗർ: രാജ്യത്ത് ദിവസം കൂടുംതോറും ചൂടും കൂടി വരികയാണ്. ദിവസം മുഴുവൻ പുറത്ത് ജോലി ചെയ്യുന്നവർക്ക് പകല്‍ സമയത്തെ ചൂടില്‍ നിന്ന് ചെറിയൊരു ആശ്വാസം നേടുന്നതിനായി പുതിയ കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് വഡോദര ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർഥികള്‍. എയർകണ്ടീഷൻ ചെയ്ത ഹെല്‍മറ്റുകളാണ് ചൂടില്‍നിന്ന് രക്ഷനേടുന്നതിനായി ഐ.ഐ.എം വഡോദരയിലെ വിദ്യാർഥികളുടെ കണ്ടുപിടുത്തം. ഈ ഹെല്‍മെറ്റുകള്‍ ബാറ്ററി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഒരു തവണ ഫുള്‍ ചാർജില്‍ എട്ടു മണിക്കൂർ വരെ പ്രവർത്തിക്കും. നിലവില്‍ ട്രാഫിക് പൊലീസുകാർക്കാണ് ഈ ഹെല്‍മറ്റ് നല്‍കിയിരിക്കുന്നത്. പകല്‍ സമയത്ത് ജോലി ചെയ്യുന്ന 450 പൊലീസുകാർക്കാണ് ഹെല്‍മറ്റിന്റെ കുളിർമ സഹായകമാവുക. ചൂട് സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുന്നതിനും ശരീര താപനില നിയന്ത്രിക്കാനും ഈ ഹെല്‍മറ്റ് സഹായിക്കും. ഗുജറാത്തില്‍ ഇതാദ്യമായല്ല ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നത്. 2023 ല്‍ അഹമ്മദാബാദ് ട്രാഫിക് പൊലീസ് സമാനമായ രീതിയില്‍ മറ്റൊരു പദ്ധതി നടപ്പിലാക്കിയിരുന്നു. അരയില്‍ ധരിക്കുന്ന ബാറ്ററി പായ്ക്ക് ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ബെല്‍റ്റ് -ഇൻ -ഫാനുകള്‍ ഉള്ള പ്രത്യേക ഹെല്‍മെറ്റുകള്‍ ആയിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!