മധ്യപ്രദേശിൽ അക്കൗണ്ട് തുറന്ന് എഎപി; തോൽവി അറിഞ്ഞ് കോൺഗ്രസ് സ്ഥാനാർഥി മരിച്ചു

ഭോപാൽ∙ മധ്യപ്രദേശിലും തിരഞ്ഞെടുപ്പ് വിജയവുമായി ആം ആദ്മി പാർട്ടി(എഎപി). മധ്യപ്രദേശിലെ സിംഗ്രൗലി മുൻസിപൽ കോർപറേഷനിൽ മേയർ സ്ഥാനത്തേയ്ക്കു നടന്ന തിരഞ്ഞെടുപ്പിലാണ് എഎപി സ്ഥാനാർഥി റാണി അഗർവാൾ വിജയിച്ചത്. ബിജെപി സ്ഥാനാർഥിയും നിലവിലെ കോർപറേഷൻ ചെയർമാനുമായ ചന്ദ്രപ്രദാപ് വിശ്വക്രമയെ 9,300 വോട്ടുകൾക്കാണ് റാണി അഗർവാൾ പരാജയപ്പെടുത്തിയത്.
11 മുൻസിപ്പൽ കോർപറേഷനിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചിടത്ത്( ബുർഹാൻപുർ, ഖാണ്ഡ്‌വ,സാത്‌ന,സാഗർ, ഉജൈൻ) ബിജെപിയും രണ്ടിടത്ത്(ഭോപാൽ, ഇൻഡോർ) കോൺഗ്രസും ഒരിടത്ത് എഎപിയുമാണ് വിജയിച്ചത്. മറ്റിടങ്ങളിൽ വോട്ടെണ്ണൽ പൂർത്തിയായിട്ടില്ല. മധ്യപ്രദേശിൽ അക്കൗണ്ട് തുറന്ന റാണി അഗർവാളിനെ എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാൾ അഭിനന്ദിച്ചു

