റണ്‍വേയില്‍ കൈകള്‍ ഒട്ടിച്ചുവെച്ചു; പിന്നീട് എടുക്കാനയില്ല; പരിസ്ഥിതി പ്രവര്‍ത്തകരുടെ കടുംകൈ, വിമാനസര്‍വീസുകള്‍ താറുമാറായി

മ്യൂണിച്ച്: വിമാനത്താവളങ്ങളില്‍ കടന്നുകയറി കൈവെള്ളയില്‍ പശതേച്ച് റണ്‍വേയില്‍ ഒട്ടിച്ചുവെച്ച് പരിസ്ഥിതി പ്രവര്‍ത്തകരുടെ സമരം. ജര്‍മനിയിലെ ‘ലാസ്റ്റ് ജനറേഷൻ’ എന്ന സംഘടനയിലെ അംഗങ്ങളാണ് കടുംകൈ ചെയ്തത്. ശക്തമായി ഒട്ടിപ്പിടിച്ചതിനാല്‍ ഇവരുടെ കൈ മുറിച്ചുമാറ്റേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. സമരത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ അവതാളത്തിലായി. സംഘടനയിലെ രണ്ട് പ്രവര്‍ത്തകാണ് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സമരം നടത്തിയത്. ഹാംബര്‍ഗിലെയും ഡസല്‍ഡോര്‍ഫിലെയും വിമാനത്താവളങ്ങളുടെ റണ്‍വേകളില്‍ കൈകള്‍ ഒട്ടിച്ചത്. കോണ്‍ക്രീറ്റും എപ്പോക്സി റെസിനും കൂട്ടിച്ചേര്‍ത്താണ് കൈകള്‍ ഒട്ടിച്ചത്. പൊലീസും ആരോഗ്യപ്രവര്‍ത്തകരും കൈകള്‍ എടുത്തുമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൈകള്‍ പ്രതലത്തില്‍ നിന്ന് എടുത്തുമാറ്റാനാകില്ലെന്നും മുറിച്ചുമാറ്റേണ്ടി വരുമെന്നും അധികൃതര്‍ സൂചിപ്പിച്ചു. പ്രവര്‍ത്തകരുടേത് ധീരമായ നീക്കമാണെന്ന് പരിസ്ഥിതി പ്രേമികള്‍ സോഷ്യല്‍മീഡിയയില്‍ അഭിപ്രായപ്പെട്ടപ്പോള്‍ കടന്ന കൈയായെന്ന് വിമര്‍ശനവുമുയര്‍ന്നു. ഹാംബര്‍ഗ് വിമാനത്താവളത്തില്‍ 36 വിമാനങ്ങള്‍ റദ്ദാക്കിയപ്പോള്‍ 10 എണ്ണം വഴി തിരിച്ചുവിട്ടു. 2023 ഓടെ കാര്‍ബണ്‍ ഉദ്വമനത്തിന്റെ തോത് കുറയ്ക്കുക എന്നതാണ് ‘ലാസ്റ്റ് ജനറേഷൻ’ സംഘടനയുടെ പ്രധാന ആവശ്യം. കാലാവസ്ഥാ വ്യതിയാന വിഷയത്തില്‍ ലോക രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. കാര്‍ബണ്‍ ബഹിര്‍ഗമനം അധികമായിട്ടും കൂടുതല്‍ ആളുകള്‍ വിമാന യാത്ര തിരഞ്ഞെടുക്കുന്നുവെന്നും ഇവര്‍ പറഞ്ഞു. 2021 ഓഗസ്റ്റിലാണ് ഈ സംഘടന രൂപം കൊള്ളുന്നത്. കടുത്ത സമരമാര്‍ഗത്തിലൂടെ വേഗത്തില്‍ ജനശ്രദ്ധ നേടി. ഇവരുടെ നിരാഹാര സമരത്തില്‍ ജര്‍മ്മൻ ചാൻസലര്‍ ഒലാഫ് ഷോള്‍സ് വരെ പങ്കെടുത്തു. നേരത്തെ റോഡുകളില്‍ കൈ പതിച്ച് ഗതാഗതം തടയുകയും പോട്സ്ഡാമിലെ ഒരു മ്യൂസിയത്തിലെ പെയിന്റിങ്ങില്‍ ഉരുളക്കിഴങ്ങ് എറിയുകയും ചെയ്തിരുന്നു. സമരമാര്‍ഗം ജനത്തെ ബാധിച്ചതോടെ പൊലീസ് ഇടപെട്ടു. പിഴ ചുമത്തുകയും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് കടുത്ത സമരവുമായി വീണ്ടും സജീവമായത്. പരിസ്ഥിതിയെ നോവിയ്ക്കാൻ വയ്യ, ഞാനെന്റെ സ്വകാര്യ ജെറ്റ് വില്‍ക്കുകയാണ്…’; ഉറച്ച തീരുമാനവുമായി കോടീശ്വരൻ

