KSDLIVENEWS

Real news for everyone

സംസ്‌കാരം വ്യാഴാഴ്ച പുതുപ്പള്ളിയില്‍, മൃതദേഹം ഉച്ചയ്ക്കുശേഷം കേരളത്തിലെത്തിക്കും, വിലാപയാത്ര നാളെ

SHARE THIS ON

ബെംഗളൂരു: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച പുതുപ്പള്ളിയില്‍ നടക്കും. ബെംഗളൂരുവിലും തിരുവനന്തപുരത്തും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി പുതുപ്പള്ളിയിലെത്തി വലിയപള്ളിയില്‍ സംസ്‌കരിക്കും. ബെംഗളൂരു ഇന്ദിരാനഗറില്‍ മന്ത്രി ടി. ജോണിന്റെ വസതിയില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിനു വയ്ക്കും. പിന്നീട് മൃതദേഹം ഉച്ചയ്ക്ക് ശേഷം പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിക്കുകയും ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുകയും ചെയ്യും. അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോള്‍ സ്ഥിരമായി പോകാറുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലും പൊതുദര്‍ശനത്തിനു വയ്ക്കും. പിന്നീട് ഇന്ദിരാ ഭവനിലെത്തിക്കും. രാത്രിയോടെ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലെത്തിക്കും ബുധനാഴ്ച രാവിലെ ഏഴുമണിയോടെ വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെടും. തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിനുവെച്ചശേഷം രാത്രിയോടെ പുതുപ്പള്ളിയിലെത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയില്‍വെച്ച് സംസ്‌കാരച്ചടങ്ങുകള്‍ നടക്കും. അതിനിടെ ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ബെംഗളൂരുവിലെ ആശുപത്രിയിലെത്തും. JUST IN 6 min ago ‘എല്ലാ മെയിലുകളും മെസേജുകളും വിശ്വസിക്കരുത്’; വ്യാജ കാസ്റ്റിങ് ഏജന്റുമാർക്കെതിരെ സൽമാൻ 6 min ago ‘ഞങ്ങള്‍ തമ്മില്‍ രഹസ്യങ്ങളില്ല, ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖവും നഷ്ടവും’ – ആന്റണി 13 min ago ‘ജനകീയതയുടെ പര്യായമാണ് ഉമ്മൻചാണ്ടി’ – വി.ഡി.സതീശൻ See More ക്യാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉമ്മന്‍ ചാണ്ടി ഇന്ന് പുലര്‍ച്ചെ 4.25-ഓടെയാണ് അന്തരിച്ചത്. ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധിയും രണ്ടുദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!