KSDLIVENEWS

Real news for everyone

രാജ്യത്ത് കോവിഡ് ബാധിതര്‍ 27 ലക്ഷം കടന്നു
24 മണിക്കൂറിനിടെ 55,079 പുതിയ രോഗികള്‍; 876 മരണം,

SHARE THIS ON

ന്യൂ ഡൽഹി: ആശങ്ക വർധിപ്പിച്ച് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു . രോഗ ബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു.രാജ്യത്ത് ഇതുവരെ 27,02,743 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത് . മരണസംഖ്യ 52000 ലേക്ക് അടുക്കുന്നു . നിലവിൽ 51,797 പേർ കോവിഡ് ബാധിച്ച് മരിച്ചെന്ന് കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു . 24 മണിക്കൂറിനിടെ 55,079 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഈ സമയത്ത് 876 പേർക്കാണ് ജീവൻ നഷ്ടമായത് . നിലവിൽ 6,73,166 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത് . 19,77,780 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു . മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു . തിങ്കളാഴ്ച 8,493 പേർക്കുകൂടി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 6,04,358 ആയി വർധിച്ചു . പുതുതായി 228 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 20,265 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു . 4,28,123 പേർ ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായി . തിങ്കളാഴ്ച മാത്രം 11,391 പേർ രോഗമുക്തി നേടി . 1,55,268 സജീവകേസുകളാണ് ഉള്ളത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!