താലിബാനോടുള്ള സമീപനം തീരുമാനിക്കുന്നതിൽ തിടുക്കമില്ല; എല്ലാ വഴികളും ആലോചനയിലുണ്ടെന്നും കേന്ദ്രസർക്കാർ

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ ഇന്നോ നാളെയോ വ്യക്തതയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. അമേരിക്കയുമായി വിദേശകാര്യമന്ത്രി നിരന്തരം സമ്പർക്കത്തിലാണ്. വിമാനത്താവളത്തിലെ സ്ഥിതി മെച്ചപ്പെടുന്നു എന്നാണ് സൂചനയെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
അഫ്ഗാനിൽ കുടുങ്ങിയവരെ വിമാനത്താവളം വരെ എത്തിക്കുന്നത് വെല്ലുവിളിയാണ്. താലിബാനോടുള്ള സമീപനം തീരുമാനിക്കുന്നതിൽ തിടുക്കമില്ല. എല്ലാ വഴികളും ആലോചനയിലുണ്ട്. മറ്റു ജനാധിപത്യ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും നിലപാട് എടുക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

