KSDLIVENEWS

Real news for everyone

മേൽപ്പറമ്പിൽ സഫ ഫാത്തിമയുടെ വീട് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു….

SHARE THIS ON


മേൽപറമ്പ്. സഫ ഫാത്തിമയുടെ രക്ഷിതാക്കൾക്ക് നൽകിയ വാക്ക് മന്ത്രി അഹമ്മദ് ദേവർകോവിൽ പാലിച്ചു. ഇന്നലെ ഉച്ചയ്ക്ക് സഫ യുടെ വീട് മന്ത്രി സന്ദർശിച്ചു, രക്ഷിതാക്കളെ കണ്ട് സ്വാന്തന വാക്കുകൾ പറയുകയും, അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.. അര മണിക്കൂറോളം അവിടെ ചെലവിടുകയും വേണ്ട വിധത്തിൽ എല്ലാ ഇടപെടലുകൾ നടത്തുകയും കേസന്വേഷിക്കുന്ന ഡിവൈഎസ്പിയുടെ കാര്യങ്ങൾ വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തുകയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തണം എന്ന് രീതിയിൽ ഇടപെടൽ നടത്തുകയും ചെയ്തു.. ഇനിയും വേണം എല്ലാ ഇടപെടലും നടത്തുമെന്നും വാക്ക് നൽകിയാണ് വീട്ടിൽനിന്നും മന്ത്രി ഇറങ്ങിയത്.. മന്ത്രിയോടൊപ്പം ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ് സാഹിബ്, നാഷണൽ ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ട് മൊയ്തീൻകുഞ്ഞി കളനാട്, നാഷണൽ യൂത്ത് ലീഗ് കാസർകോട് ജില്ലാ സെക്രട്ടറി ഹനീഫ് പി എച്ച്, സിദ്ദീഖ് ചെങ്കള, ഡിവൈഎഫ്ഐ നേതാവ് വൈശാഖ്, നാഷണൽ ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് ഷാഫി കട്ടക്കാൽ, സെക്രട്ടറി സമീർ ചെമ്പരിക്ക, മേൽപ്പറമ്പ് മേഖലാ കമ്മിറ്റി അംഗങ്ങളായ അബ്ദുൽ ഖാദർ ഒരവങ്കര, മുനീർ ചളിയങ്കോട്, റഷീദ് ചെമ്പരിക്ക, മറ്റു നേതാക്കന്മാരും സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!