KSDLIVENEWS

Real news for everyone

സി എൽ അബ്ബാസ് നമ്മളോട് വിട പറഞ്ഞു
✒️ഹനീഫ് ബദ്’രിയ ചൗക്കി

SHARE THIS ON

സി എൽ അബ്ബാസ് നമ്മളോട് വിട പറഞ്ഞു
ഇന്ന് രാവിലെ കേട്ട വാർത്ത ഞെട്ടിക്കുന്ന ഒരു വാർത്ത ആയിരുന്നു…
കേട്ടത് സത്യം ആവല്ലേ എന്നുള്ള ആഗ്രഹം തോന്നി പക്ഷെ അള്ളാഹുവിന്റെ വിളിക്ക് ഉത്തരം നൽകി യാത്ര പോയി എന്നുള്ള സത്യം ഞാന് തിരിച്ചറിഞ്ഞു
എഴുത്ത്കാരൻ സാഹിത്യകാരൻ സ്നേഹമുള്ള കുടുംബകാരൻ മുൻ ഒമാൻ പ്രവാസി


വാക്കുകൾ കൊണ്ട് പ്രവർത്തി കൊണ്ട് എന്നും ഏവരെയും പിണക്കാതെ സ്വന്തം വ്യക്തി പ്രവാഹം കാണിച്ച അപൂർവം ഒരാൾ ആയിരുന്നു സി എൽ എന്ന അബ്ബാസ്ച്ച
ഞങ്ങളുടെ എളയ ….
ഒരു പാട് കാലം പ്രവാസത്തിൽ ഒമാനിൽ ആയിരുന്നു കസബിൽ
പിന്നീട് ഒമാനിൽ വാദികബീറിൽ പിന്നീട് ഗാല എന്ന സ്ഥലത്തും അവിടെ ഒന്നിച്ചു ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തു ഞങ്ങൾ എന്നെ
ഗുണദോഷിച്ചും ഉപദേശിച്ചും സ്നേഹിച്ചും
ഈ ഉള്ളവനോട് പ്രതേകം പരിഗണന നൽകിയും ദിനങ്ങൾ മുമ്പോട്ട് പോയ ചരിത്രങ്ങൾ ഈ ഉള്ളവന് ഓർമയിൽ വരുന്നു
എന്നും അർപ്പണബോധം
നിശ്ചയം അത് എന്നും കൈ മുതലാക്കാൻ സി എൽ എളിയ എന്ന അബ്ബസ്ച്ചാക്ക് കഴിഞ്ഞിട്ടുണ്ട്…
എനിക്ക് ജേഷ്ടൻ തുല്യമായ സ്നേഹം ആയിരുന്നു തിരിച്ചു ഇങ്ങോട്ടും അനുജനെ പോലെ
എന്നെ കാണുമ്പോൾ എന്നും പറയുമായിരുന്നു
നിന്റെ പ്രവർത്തനം നിന്റെ ഉത്സാഹം നിന്റെ ആവേശം അതാണ് നിന്നെ വിജയിപ്പിച്ചത് എന്ന്..
സി എൽ എളിയ പറയാറുണ്ട്.
ആ വാക്കുകൾ എന്നും അവേശത്തോടെ രണ്ടു കയ്യും നീട്ടി ഞാൻ സ്വീകരിക്കും. എളിയാനെ പോലെ ഇങ്ങനെ പ്രോത്സാഹനം നല്കാൻ കുടുംബത്തിൽ വേറെ ആരും ഇല്ല എന്ന് എനിക്ക് ഉറച്ച വിസ്വാസം ഉണ്ട് …
ഈ വിയോഗം താങ്ങാൻ കരുത്തില്ല
അള്ളാഹു വിളിക്കുമ്പോൾ നാം എല്ലാരും പോവേണ്ടത് ആണ്. പക്ഷെ ചില മരണങ്ങൾ നമ്മെ വല്ലാതെ
വിഷമത്തിൽ ആക്കുന്നു
സി എൽ എളിയ ഇപ്പോൾ നമ്മുടെ കൂടെ ഇല്ല എന്ന സത്യം മനസ്സിലേക്ക് എടുക്കുമ്പോൾ വല്ലാത്ത മനസ്സിൽ നോവ് നൊമ്പരമായി അവതരിക്കുന്നു ..
എന്റെ ഭാര്യാ മാതാവിന്റെ അനുജത്തിയുടെ ഭർത്താവ് ആണ് സി എൽ എളിയ.
സ്നേഹകടൽ ആയിരുന്നു …എല്ലാവരുടെയും
കുടുംബത്തിൽ വരാനും സന്തോഷം പങ്കിടാനും എന്നും സി എൽ എളിയാ മുമ്പിൽ തന്നെ…
എന്ത് പരിപാടി ഉണ്ടെങ്കിലും നേരെത്തെ തന്നെ വന്ന് കൊണ്ട് അദ്ദേഹത്തിന്റെ സാന്നിധ്യം അറീച്ചിരിക്കും.
അതാണ് സി എൽ അബ്ബാസ് എളിയ
എന്നും ഇപ്പോഴും നല്ല വാക്കുകൾ മാത്രം ഉപയോഗിക്കും നല്ല പുഞ്ചിരി സമ്മാനിക്കും… കുടുംബത്തിൽ ആരുമായി സ്നേഹത്തിൽ അല്ലാതെ ഒരിക്കലും പിണങ്ങി സംസാരിച്ചിട്ടില്ല .പ്രവർത്തിച്ചിട്ടും ഇല്ല
എല്ലാരോടും ഒരേ സമീപനവുമായി മുമ്പോട്ട് പോവാൻ സി എൽ അബ്ബാസ് എളിയക്ക് കഴിഞ്ഞിട്ടുണ്ട്
നല്ല ഒരു എഴുത്ത്കാരൻ ആണ്
ഉത്തരദേശത്തിൽ എഴുതും..
സമയം കിട്ടുമ്പോൾ എല്ലാം
അത് സമൂഹ നന്മക്ക് വേണ്ടി
സമൂഹത്തിന് വേണ്ടി മാത്രം തന്റെതായ തൂലിക ചലിപ്പിക്കും
രാഷ്ട്രീയവും ഉണ്ട് അവിടെയും അനീതിക്കെതിരെ ശബ്ദിക്കും നല്ല ഒരു കോൺഗ്രസ്കാരൻ കൂടി ആയിരുന്നു.
പ്രവാസജീവിതം മതിയാക്കി നാട്ടിൽ നിൽക്കുമ്പോൾ
കാരവൽ ഹോസ്പിറ്റലിൽ കാഷ്യർ ആയി സേവനം ചെയ്തു അവിടെ എന്ത് ചെയ്യാൻ പറ്റും അതൊക്കെ അദ്ദേഹം ആത്മാർത്ഥ ഫലത്തോടെ നിർവഹിച്ചു.
അവസാനം പ്രമേഹരോഗം മൂർച്ചിച്ചപ്പോൾ ഒരു കാൽ മുറിച്ചു മാറ്റിയപ്പോൾ അതും നിശ്ചയയോഗം എന്ന് പറഞ്ഞു സമാദാനത്തോടെ മുമ്പോട്ട് പോവാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഈ ഉള്ളവൻ ഒന്ന് കാണാൻ പോയപ്പോൾ എന്നോട് ചിരിച്ചു കൊണ്ട് പറഞ്ഞ വാക്കുകൾ ഇന്നും ഓർമയിൽ തെളിയുന്നു ഒരു കാൽ മുറിച്ചു മാറ്റപ്പെട്ടു
പക്ഷെ അത് അല്ലാഹുവിന്റെ തീരുമാനം കാലും കയ്യും ഇല്ലാതെ എത്ര പേര് ഇവിടെ ജീവിക്കുന്നു അപ്പോൾ എന്റെ ഈ അവസ്ഥ ഒരിക്കലും വലുത് അല്ല എന്നാണ് അദ്ദേഹം നിശ്ചയമായും പറഞ്ഞത്.
പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ മക്കയിലേക്ക് പോകുമ്പോളും
വേദന കൊണ്ട് ഉലയുന്ന അവസ്ഥയിൽ ആയിരുന്നു
നേരെവണ്ണം ഹജ്ജും കഴിഞ്ഞു നാട്ടിൽ എത്തിയപ്പോഴും കാലിന്റെ വേദന തീരെ മറന്നപോലെ ആയിരുന്നു സി എൽ എളിയ യുടെ പ്രവർത്തനം.
ഏക മകൻ അഫ്താബ് ആണ് സന്തതി ആയിട്ടുള്ളത്
ഒരു ഉപ്പാക്ക് വേണ്ടി എത്രയോ കാര്യങ്ങൾ ചെയ്ത് കൊടുക്കാൻ
ആ മകന് കഴിഞ്ഞിട്ടുണ്ട്.
മഹാഭാഗ്യമായി കണക്കാക്കുന്നു ഉപ്പയെ നല്ലപൊലെ പരിചരിച്ചു കൊണ്ട് ആ മകൻ പുണ്യം നേടി …..ഭാര്യാ ആയിഷ. കമ്പാർ മർഹൂം മൊയ്‌ദീൻ കുഞ്ഞി ഹാജിയുടെ മകൾ ആണ്
അള്ളാഹു അബ്ബാസ് എളിയയുടെ പരലോക ജീവിതം സന്തോഷത്തിൽ ആക്കട്ടെ
മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ
കുടുംബത്തിൽ സമാദാനം നൽകട്ടെ പെട്ടെന്നുള്ള ഈ മരണം അദ്ദേഹത്തിന്റെ വീട്ടുകാർക്ക് താങ്ങാൻ ഉള്ള കരുത്ത് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ …

ഹനീഫ് ബദ്രിയ ചൗക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!