KSDLIVENEWS

Real news for everyone

വെള്ളരിക്കുണ്ട് കുളത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

SHARE THIS ON

കാസർകോട്: കാസർകോട് വെള്ളരിക്കുണ്ട് മാലം കരിയോട് ചാലിൽ ദമ്പതികളെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തടത്തിൽ വീട്ടിൽ സാബു, ഭാര്യ സജി എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കുളത്തിൽ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച് പൊലീസിന് നിലവിൽ വ്യക്തത ലഭിച്ചിട്ടില്ല. ഇരുവരും അബദ്ധത്തിൽ കുളത്തിൽ വീണതാണോ, ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും വെള്ളത്തിൽ വീണതാണോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവസ്ഥലത്ത് പൊലീസ് അന്വേഷണം തുടരുകയാണ്. കൂടുതൽ പരിശോധനകൾക്ക് ശേഷമേ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!