KSDLIVENEWS

Real news for everyone

എല്‍ദോസിന്‍റെ കുരുക്ക് മുറുകുന്നു:വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കൂടി കേസ്

SHARE THIS ON

തിരുവനന്തപുരം : ബലാത്സംഗക്കേസിന് പുറമേ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ കൂടുതല്‍ കേസുകള്‍. വധശ്രമക്കേസും സ്ത്രീത്വത്തെ അപമാനിച്ചതിനു എതിരെയുള്ള വകുപ്പുകള്‍ കൂടി ചുമത്തി . പുതിയ വകുപ്പുകള്‍ ചേര്‍ത്തുള്ള റിപ്പോര്‍ട്ട് ജില്ല ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കി.

പരാതിക്കാരിയെ കോവളത്ത് വച്ച്‌ വധിക്കാന്‍ ശ്രമിച്ചുവെന്ന മൊഴിയിലാണ് പുതിയ വകുപ്പ് ചുമത്തിയത്. കഴിഞ്ഞ മാസം 14 ന് കോവളം സൂയിസൈഡ് പോയിന്റില്‍ വച്ച്‌ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് മൊഴി. വസ്ത്രം വലിച്ചു കിറി അപമാനിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട് .

അതേസമയം എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ യുവതി നല്‍കിയ ബലാത്സംഗ കേസില്‍ തെളിവെടുപ്പ് തുടരുന്നു. പെരുമ്ബാവൂരുള്ള എംഎല്‍എയുടെ വീട്ടില്‍ ഇന്ന് തെളിവെടുക്കാന്‍ സാധ്യത. വീട്ടില്‍ വെച്ചും എല്‍ദോസ് പീ‍ഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ ദിവസങ്ങളില്‍ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോര്‍ട്ട്, യുവതി താമസിക്കുന്ന സ്ഥലം എന്നിവടങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.

നവമാധ്യമങ്ങള്‍ വഴി എല്‍ദോസ് പീഡിപ്പിക്കുകയാണെന്നും, പരാതി ആദ്യം അന്വേഷിച്ച കോവളം എസ്.എച്ച്‌.ഒ. പണം വാങ്ങി പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും കാണിച്ച്‌ രണ്ടു പുതിയ പരാതികള്‍ യുവതി കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ രണ്ടു പരാതികളും ബലാല്‍സംഗ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന എല്‍ദോസിനെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്
എല്‍ദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു: വിജിലന്‍സ് അന്വേഷണവും വന്നേക്കും,എം എല്‍ എ ഒളിവില്‍ തുടരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!