പാലക്കാട് നഗരസഭ ഓഫിസിന് മുകളിൽ ‘ ജയശ്രീറാം ‘ ബാനർ ഉയർത്തിയ സംഭവം ; പൊലീസ് കേസെടുത്തു

പാലക്കാട്: നഗരസഭ ഓഫിസിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’ ബാനര്‍ ഉയര്‍ത്തി വിജയാഹ്ലാദം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ നഗരസഭ സെക്രട്ടറി രഘുരാമനും വി കെ ശ്രീകണ്ഠന് എം.പിയും സിപിഎമ്മും പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ വിശദ അന്വേഷണം നടത്തിവരുകയാണെന്ന് പാലക്കാട് ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് പറഞ്ഞു. സ്ഥാനാര്‍ഥികളോ അവര്‍ക്കൊപ്പം വോെട്ടണ്ണല്‍ കേന്ദ്രത്തില്‍ എത്തിയ ഏജന്‍റുമാരോ ആവാം ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം അറിയിച്ചു
52 വാര്‍ഡുകളുള്ള നഗരസഭയില്‍ 28 സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണത്തുടര്‍ച്ച നേടിയത്.കഴിഞ്ഞ തവണ 24 സീറ്റാണുണ്ടായിരുന്നത്. യുഡിഎഫിന് 12 സീറ്റുകളും എല്‍ഡിഎഫിന് ആറുസീറ്റുകളുമാണുള്ളത്.
അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി ബിജെപി രംഗത്തെത്തി. ബാനര്‍ ആരാണ് വച്ചതെന്ന് അറിയില്ലെന്ന്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ കൃഷണദാസ് പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന നേതാക്കള്‍ ഇടപെട്ട് ഉടന്‍ തന്നെ ഇത് ഒഴിവാക്കിയെന്നും അദ്ദേഹം വ്യകതമാക്കി.
500ലധികം പ്രവര്‍ത്തകരാണ് നഗരസഭ പരിസരത്ത് തടിച്ചുകൂടിയത്. അവര്‍ നഗരസഭ ഓഫിസിനകത്ത് കടന്നിട്ടുണ്ടെങ്കില്‍ െപാലീസിനാണ് ഉത്തരവാദിത്തമെന്നും കൃഷ്ണദാസ് പറഞ്ഞു.
വിജയാഘോഷത്തിനിടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ ഓഫിസിന് മുകളില്‍ ഫ്ലക്സ് സ്ഥാപിച്ചത്. വോെട്ടണ്ണല്‍ കേന്ദ്രം കൂടിയായിരുന്ന നഗരസഭ ഓഫിസിെന്റ ഒരുഭാഗത്ത് ‘ജയ് ശ്രീറാം’ എന്ന ബാനറും മറ്റൊരു ഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ചിത്രങ്ങളുള്ള ബാനറുമാണ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്.

