KSDLIVENEWS

Real news for everyone

പടക്കമെറിഞ്ഞ് സംഘർഷം സൃഷ്ടിക്കാൻ ശ്രമം;ലീഗ് പ്രവർത്തകർ ക്കെതിരെ കേസ്‌ രജിസ്റ്റർ ചെയ്തു

SHARE THIS ON

അതിഞ്ഞാൽ : അജാനൂർ പഞ്ചായത്ത് വാർഡ് പതിനാല്‌ അതിഞ്ഞാലിലെ മുസ്‌ലിം ലീഗ് സ്‌ഥാനാർത്ഥി യുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ എതിർ ചേരിയിലെ പ്രവർത്തകന്റെ വീടിന് നേരെ രാഷ്ട്രീയ വിരോധം വെച്ച് പടക്കമെറിഞ്ഞ് സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട്‌ മുസ്‌ലിം ലീഗ് അതിഞ്ഞാൽ വാർഡ് പ്രസിഡന്റ് സിഎച്ച് സുലൈമാൻ അടക്കം ആറ്‌ പേർക്കെതിരെ യും മറ്റ് കണ്ടാലറിയുന്ന നാൽപ്പത്തിയഞ്ച് പേർക്കെതിരെ യും ജാമ്യമില്ലാ വകുപ്പിൽ ഹോസ്‌ദുർഗ് പോലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്തു.

അതിഞ്ഞാൽ പള്ളിയുടെ കിഴക്ക് വശം താമസിക്കുന്ന നാഷണൽ ലീഗ് പ്രവർത്തകൻ യുവി ആരിഫിന്റെ വീട്ടിലേക്കാണ് പ്രകടനമായി എത്തിയ സംഘമാണ് കരുതിക്കൂട്ടി സംഘർഷം സൃഷ്ടിക്കാൻ പടക്കമെറിഞ്ഞത്.

മുസ്ലിം ലീഗ് അതിഞ്ഞാൽ വാർഡ് പ്രസിഡന്റ് സിഎച്ച് സുലൈമാൻ, മൊയ്തീൻ കുഞ്ഞി മട്ടൻ , റമീസ് , ഷാജഹാൻ , കെവി സത്താർ എന്നിവർക്കെതിരെയും കണ്ടാലറിയുന്ന നാൽപ്പത്തിയഞ്ച് പേർക്ക് എതിരെയുമാണ് കേസ്‌ രജിസ്റ്റർ ചെയ്തത്.

ലീഗ് പ്രവർത്തകർ യുവി ആരിഫിന്റെ വീട്ട് വളപ്പിലേക്ക് അതിക്രമിച്ച് കയറി പടക്കമെറിഞ്ഞ സമയത്ത് താല നിരയക്കാണ് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന ആരിഫ് ന്റെ ചെറിയ കുട്ടി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ഭയന്ന് നിലവിളിച്ച് നിലത്ത് വീണ കുട്ടിയുടെ അലറിവിളി കേട്ട് വീട്ടുകാർ പുറത്ത് വരുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.

പടക്കമേറിന്റെ ഭയപ്പാടിൽ വിറങ്ങലിച്ച് ഭീതിപൂണ്ട കുട്ടിയെ ഇന്ന് വീട്ടുകാർ ജില്ലാ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു ചികിത്സ തേടി. ആ വിഷയത്തിൽ മറ്റൊരു കേസ് കൂടി അക്രമി സംഘത്തിനെതിരെ വൈകാതെ രജിസ്റ്റർ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!