ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്താലും “വൈറ്റ് ഹൗസ്” വിട്ടൊഴിയില്ലെന്ന് ട്രംപ്

വാഷിംഗ്ടൺ : ഇന്നലെ തന്റെ ഉപദേശകരോട് ഡൊണാള്‍ഡ് ട്രംപ് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞു, ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്താലും താന്‍ വൈറ്റ് ഹൗസ് ഒഴിയില്ലെന്ന് .
ജനുവരി 20-ന് ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഈ ദിവസം (ജനുവരി 20) പരമ്ബരാഗതമായി അമേരിക്കയില്‍ Inaugural Day എന്നാണറിയപ്പെടുന്നത്. 14 ഡിസംബറില്‍ പുറത്തുവിട്ട ഇലക്ടറല്‍ കോളേജ് വോട്ടുകളിലും ജോ ബൈഡനെ വിജയിയായി പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഓഫീസും ഔദ്യോഗികവസതിയും കൂടിയാണ് വൈറ്റ് ഹൗസ്.
സിഎന്‍എന്‍ ആണ് ട്രമ്ബിന്റെ ഈ പിടിവാശിയുമായി ബന്ധപ്പെട്ട വാര്‍ത്ത ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വ്യാപകമായ കൃതൃമം നടന്നുവെന്നാരോപിച്ചുകൊണ്ട് ട്രംപും കൂട്ടാളികളും രാജ്യത്തെ നിരവധി കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. അതില്‍ ചില കേസുകളില്‍ ട്രംപിന് കോടതിയില്‍നിന്ന് തിരിച്ചടിയും നേരിട്ടിട്ടുണ്ട്.
ജനുവരി 6 ന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളും ജോ ബൈഡനെ പുതിയ പ്രസിഡണ്ടായി അംഗീകരിക്കുകയും 20 ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്യേണ്ടതാണ്.
എന്നാല്‍ ട്രംപിന്റെ പുതിയ പ്രഖ്യാപനത്തോടെ അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ഭരണഘടനാ പ്രതിസന്ധി ഉടലെടുക്കുകയാണ്. ട്രംപിന്റെ തീരുമാനത്തെ അനുകൂലിക്കുന്ന വലിയൊരു വിഭാഗം ആരാധകര്‍ അദ്ദേഹത്തിനുണ്ട്. എങ്കിലും ട്രംപിന്റെ പല അനുയായികളും അദ്ദേഹത്തിന്‍്റെ ഈ പ്രഖ്യാപനത്തില്‍ സ്തബ്ദരാണ്.

